'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ': 'ദൃശ്യം മോഡൽ കൊലപാതകം' പലതുണ്ടായിട്ടുണ്ട്. അല്പം വൈകിയാണെങ്കിലും വന്ന ദൃശ്യം മോഡൽ സിനിമയാണ് ഷഹദ് സംവിധാനം ചെയ്ത പ്രഥമദൃഷ്ട്യാകുറ്റക്കാർ ! ഒരു പ്ലോട്ട് ട്വിസ്റ്റിനെത്തുടർന്നുണ്ടായ അൺഇൻ്റൻഷനൽ ക്രൈം മറയ്ക്കാൻ ഒരു കൂട്ടരും അത് തെളിയിക്കാൻ പൊലീസും നടത്തുന്ന
തരക്കേടില്ലാത്തൊരു ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് പടം. സെൻ്റർ പ്ലോട്ടിനും അതിനുള്ളിൽപ്പറയുന്ന വില്ലൻ്റെ മെയിൻ ക്രൈമിനും ആധാരമായ സംഭവങ്ങളിലെ ബാലിശത (പട്ടിക്കുട്ടിയ്ക്ക് വേണ്ടി രക്തസാക്ഷിയായ മേജർ ഒരപാര സംഭവമായിപ്പോയി!) മുതൽ നിർണായക ഘട്ടത്തിൽ കയറിവരുന്ന 'വാപ്പച്ചിയുടെ ലെഗസി' വരെയുള്ള ലൂസെൻൻ്റുകൾ റൈറ്റിങ്ങിൽ പലയിടത്തുമുണ്ട്. പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷമുള്ള ഓവർ ഡീറ്റൈലിങ്ങിലും വലിച്ചു നീട്ടലിലും മടുപ്പിൻ്റെ ഇടങ്ങളുമുണ്ട്. എന്നിരുന്നാലും മൊത്തത്തിൽ എൻഗേയ്ജിങ് ആയി മുന്നോട്ടു പോകുന്ന പടമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർ. ഒരു കുറ്റാന്വേഷണ പുസ്തകത്തെയും സെൻ്റർ പ്ലോട്ടിൻ്റെ ഓരോ ഘട്ടങ്ങളെയും സമീകരിച്ചു കൊണ്ട് വികസിക്കുന്ന പ്രമേയ ശൈലിയും ക്രാഫ്‌റ്റും മികച്ചൊരാശയമായി ആത്യന്തം അനുഭവപ്പെട്ടു. സ്‌ക്രിപ്റ്റ് ഒന്നുകൂടെ മുറുക്കിയെടുത്തിരുന്നെങ്കിൽ ഇതിനെക്കാളും വലിയ സാധ്യത പടത്തിനുണ്ടാകുമായിരുന്നു. വിജയരാഘവൻ്റെയും അസീസിൻ്റെയും സിദ്ധാർത്ഥിൻ്റെയുമടക്കം മികച്ച പെർഫോമൻസുകൾ (പാർവതി ചിലയിടങ്ങളിൽ മികച്ചു നിൽക്കുമ്പോൾ ചില സന്ദർഭങ്ങളിൽ തൻ്റെ ടിപ്പിക്കൽ ഭാവങ്ങൾ കൊണ്ട് നിരാശപ്പെടുത്തുന്നുമുണ്ട്), മുജീബ് മജീദിൻ്റെ ആവേശമുയർത്തുന്ന സ്കോർ, റോബിൻ്റെ ഛായാഗ്രഹണം, ജയദേവൻ്റെ സൗണ്ട് ഡിസൈൻ തുടങ്ങിയ ഘടകങ്ങൾ പടത്തിൻ്റെ ആകർഷണങ്ങളാണ്.
പരിമിതികൾ വകവെച്ചു കൊടുത്താൽ കണ്ടിരിക്കാവുന്നൊരു 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ': 'ദൃശ്യം മോഡൽ കൊലപാതകം' പലതുണ്ടായിട്ടുണ്ട്. അല്പം വൈകിയാണെങ്കിലും വന്ന ദൃശ്യം മോഡൽ സിനിമയാണ് ഷഹദ് സംവിധാനം ചെയ്ത #പ്രഥമദൃഷ്ട്യാകുറ്റക്കാർ ! ഒരു പ്ലോട്ട് ട്വിസ്റ്റിനെത്തുടർന്നുണ്ടായ അൺഇൻ്റൻഷനൽ ക്രൈം മറയ്ക്കാൻ ഒരു കൂട്ടരും അത് തെളിയിക്കാൻ പൊലീസും നടത്തുന്ന
തരക്കേടില്ലാത്തൊരു ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് പടം. സെൻ്റർ പ്ലോട്ടിനും അതിനുള്ളിൽപ്പറയുന്ന വില്ലൻ്റെ മെയിൻ ക്രൈമിനും ആധാരമായ സംഭവങ്ങളിലെ ബാലിശത (പട്ടിക്കുട്ടിയ്ക്ക് വേണ്ടി രക്തസാക്ഷിയായ മേജർ ഒരപാര സംഭവമായിപ്പോയി!) മുതൽ നിർണായക ഘട്ടത്തിൽ കയറിവരുന്ന 'വാപ്പച്ചിയുടെ ലെഗസി' വരെയുള്ള ലൂസെൻൻ്റുകൾ റൈറ്റിങ്ങിൽ പലയിടത്തുമുണ്ട്. പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷമുള്ള ഓവർ ഡീറ്റൈലിങ്ങിലും വലിച്ചു നീട്ടലിലും മടുപ്പിൻ്റെ ഇടങ്ങളുമുണ്ട്. എന്നിരുന്നാലും മൊത്തത്തിൽ എൻഗേയ്ജിങ് ആയി മുന്നോട്ടു പോകുന്ന പടമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർ. ഒരു കുറ്റാന്വേഷണ പുസ്തകത്തെയും സെൻ്റർ പ്ലോട്ടിൻ്റെ ഓരോ ഘട്ടങ്ങളെയും സമീകരിച്ചു കൊണ്ട് വികസിക്കുന്ന പ്രമേയ ശൈലിയും ക്രാഫ്‌റ്റും മികച്ചൊരാശയമായി ആത്യന്തം അനുഭവപ്പെട്ടു. സ്‌ക്രിപ്റ്റ് ഒന്നുകൂടെ മുറുക്കിയെടുത്തിരുന്നെങ്കിൽ ഇതിനെക്കാളും വലിയ സാധ്യത പടത്തിനുണ്ടാകുമായിരുന്നു. വിജയരാഘവൻ്റെയും അസീസിൻ്റെയും സിദ്ധാർത്ഥിൻ്റെയുമടക്കം മികച്ച പെർഫോമൻസുകൾ (പാർവതി ചിലയിടങ്ങളിൽ മികച്ചു നിൽക്കുമ്പോൾ ചില സന്ദർഭങ്ങളിൽ തൻ്റെ ടിപ്പിക്കൽ ഭാവങ്ങൾ കൊണ്ട് നിരാശപ്പെടുത്തുന്നുമുണ്ട്), മുജീബ് മജീദിൻ്റെ ആവേശമുയർത്തുന്ന സ്കോർ, റോബിൻ്റെ ഛായാഗ്രഹണം, ജയദേവൻ്റെ സൗണ്ട് ഡിസൈൻ തുടങ്ങിയ ഘടകങ്ങൾ പടത്തിൻ്റെ ആകർഷണങ്ങളാണ്.
പരിമിതികൾ വകവെച്ചു കൊടുത്താൽ കണ്ടിരിക്കാവുന്നൊരു ക്രൈം/ഇൻവെസ്റ്റിഗേഷൻ എൻ്റർടെയ്നർ എന്ന് ലാസ്റ്റ് വേഡ്! എന്ന് ലാസ്റ്റ് വേഡ്!

കെ.സി.ഷൈജൽ