" ഞങ്ങളെ സഹായിക്കണേ മക്കളേ...."കണ്ണീരും പ്രാർത്ഥനയുമായി കഴിയുന്ന ഒരമ്മയുടെ ചങ്കു പൊട്ടുന്ന ഈ വാക്കുകൾ സമൂഹമാധ്യമങ്ങളെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു. "മക്കളെ" എന്ന ഇടറിയ ആ വിളിയിലുണ്ട് - അവരുടെ നെഞ്ച് തുളക്കുന്ന കണ്ണീരിന്റെ കൈപ്പും നിസ്സഹായതയും.
'വിധിയുടെ വിളയാട്ടം' എന്ന് നമ്മൾ പറയുന്ന കഠിനമായ സാഹചര്യത്തിലൂടെ ഈ അമ്മ തന്റെ രോഗബാധിതനായ മകനുമായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം മകനെക്കുറിച്ചുള്ള നൂറായിരം സ്വപ്നങ്ങൾ കൊണ്ട് നെയ്തെടുത്ത ജീവിതം, ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ്, രക്തത്തിൽ കുളിച്ചു കിടക്കുന്ന അവസ്ഥയെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. ഒരമ്മയും മകനും അനുഭവിക്കുന്ന നീറ്റലിന്റെ വേദനാജനകമായ ആ കഥ ഇവിടെ ഇതാ നിങ്ങളുടെ സാന്ത്വന സഹായത്തിനായി വെമ്പൽ കൊള്ളുന്നു.

കുഞ്ഞുങ്ങളാണ് ഓരോ അച്ഛനമ്മമാരുടെയും നാളേക്കുള്ള പ്രതീക്ഷ. അങ്ങനെ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്നു ഇന്ന് വേദന കൊണ്ട് പുളയുന്ന വിൻസിയുടെയും ലോറൻസ് വർഗീസിന്റെയും ഈ മകൻ.ആകെയുണ്ടായിരുന്ന സ്ഥലം 32 ലക്ഷം രൂപയ്ക്ക് വിറ്റ് മകനെ എൻജിനീയറിങ് പഠിക്കാനായി യൂറോപ്പിലേക്ക് അയച്ച ഈ അച്ഛനമ്മമാർ മകന്റെ ഭാവി സുരക്ഷിതമാക്കി എന്ന സമാധാനത്തിൽ കഴിഞ്ഞു പോകവേയാണ് ദുരന്തം അവരെ വേട്ടയാടിയത്. യൂറോപ്പിൽ ചെന്ന് രണ്ടാഴ്ച കഴിഞ്ഞതും 20 വയസ്സുള്ള ആ മകൻ കോവിഡ് ബാധിച്ച് രക്തം ഛർദ്ദിച്ച് ആശുപത്രി കിടക്കയിൽ ബോധരഹിതനായി കിടന്നു. മരണം തൊട്ടു പിന്നിൽ ഉണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും അച്ഛനമ്മമാരുടെ മുട്ടിപ്പായ പ്രാർത്ഥന ഒന്നുകൊണ്ടുമാത്രം അവൻ ജീവിതത്തിലേക്ക് തിരികെ വന്നു. എന്നാൽ പിന്നീടുള്ള അവന്റെ ജീവിതം മരണത്തെക്കാൾ ഭയാനകമായി മാറി. പച്ചയായ മനുഷ്യനെ കാർന്നുതിന്ന കൊറോണയുടെ അനന്തരഫലങ്ങളുമായി ഇഴഞ്ഞു നീങ്ങാൻ പോലുമാകാതെ, നെഞ്ചിന് കീഴ്പോട്ട് ശരീരമാസകലം രക്തക്കട്ടകൾ പേറി കിടക്കുകയാണ് അവൻ.

മകനെ ജീവനോടെ തിരിച്ചു കിട്ടിയെങ്കിലും ദിനംപ്രതി മരിച്ച് ജീവിക്കുന്ന ഈ 24 കാരൻ നാല് വർഷത്തോളമായി വിദഗ്ധരായ ഡോക്ടർമാരുടെ ചികിത്സയിലാണ് കഴിഞ്ഞു പോകുന്നത്. രക്തം കട്ട പിടിക്കാതിരിക്കാൻ സഹായിക്കുന്ന ഇഞ്ചക്ഷൻ ദിവസവും രണ്ട് നേരം കൊടുത്തില്ലെങ്കിൽ ജീവൻ തന്നെ നിലച്ചുപോകുന്ന സാഹചര്യത്തിലാണ്. 2000 രൂപയാണ് ഒരു ദിവസത്തെ ഇഞ്ചക്ഷന്. ഒരു മാസം ജീവിക്കണമെങ്കിൽ 60,000 രൂപയുടെ ഇഞ്ചക്ഷൻ തന്നെ വേണം ; ഒപ്പം 10000 രൂപയുടെ മരുന്നുകളും.ഓരോ ആശുപത്രി സന്ദർശനത്തിനും സ്കാനിങ്ങുകൾ, ടെസ്റ്റുകൾ എന്നീ പരിശോധനകൾക്കൊക്കെ വേറെ വലിയ തുകയും കരുതണം. മാത്രമല്ല രണ്ടുമാസം കൂടുമ്പോൾ 75000 രൂപയുടെ മറ്റൊരു ഇഞ്ചക്ഷൻ കൂടി നൽകിയാലേ ജീവന് ആപത്ത് സംഭവിക്കാതെ സംരക്ഷിക്കാൻ സാധിക്കു.
ചികിത്സയ്ക്ക് മാത്രമായി ഇതിനോടകം തന്നെ 27 ലക്ഷം രൂപയാണ് പലയിടത്ത് നിന്നും കടം ആയിട്ടുള്ളത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ വിൻസിയുടെ ചെറിയ ജോലി കൊണ്ടാണ് ഇപ്പോൾ താമസിക്കുന്ന വീടിന്റെ വാടക കൊടുത്തു പോകുന്നത്. ചികിൽസാ ചെലവും വീടിന്റെ വാടകയും ഒത്തുപോകാൻ ആകാതെ പല വാടക വീടുകളിൽ നിന്നും മാറി താമസിക്കേണ്ട ഗതികേടു പോലും അനുഭവിച്ചിട്ടുണ്ട് അവർ.
ആ അമ്മയുടെ മുഖം കാണുമ്പോൾ കണ്ണുനിറയാത്തവരായിആരുമുണ്ടാവില്ല. ആ അമ്മയുടെ കണ്ണീരും നിസ്സഹായതയും കാണാതെ പോകരുതേ.. ഒരു 100 രൂപയാണെങ്കിൽ പോലും നിങ്ങളാൽ കഴിയുന്നത് നൽകി ആ കുടുംബത്തിന് കൈത്താങ്ങാകണേ...അങ്ങനെയെങ്കിലും ദൈവത്തിന്റെ കരസ്പർശം നിങ്ങളിലൂടെ ആ കുടുംബത്തിന് ലഭിക്കുമാറാകട്ടെ... ജീവിതത്തിൽ ഉടനീളം കഷ്ടപ്പാടും ദുരിതവും മാത്രം അനുഭവിച്ച നല്ലവരായ ആ മനുഷ്യർക്ക് വേണ്ടി ഒരു ചുവടെങ്കിലും മുന്നോട്ടുവയ്ക്കു. നിങ്ങൾക്ക് നല്ലതേ വരൂ....
Name: VINCY K V
(Vincy Kundukulam vinson)
Bank: State Bank of India
A/c No: 31123520226
IFSC: SBIN0008679
Branch: Trichur Town ,Pooma Complex.
മേൽവിലാസം.
Nayankara House,
House No :2,
Janakia street,
Paravattani,Near Maruthi Service Centre, Thrissur - 680005
കൂടുതൽ വിവരങ്ങൾക്ക്
9745920074
9388899893
9539419583
Gp-9539419583

