PRAVASI

പിസിനാക് തീം പ്രസന്റേഷൻ ജൂലൈ 4 ശനിയാഴ്ച. പാസ്റ്റർ റോയി വാകത്താനം മോഡറേറ്റർ

Blog Image

ചിക്കാഗോ : നാല്പതാമത് പിസിനാകിന്റെ  പ്രധാന ചിന്താവിഷയമായ തലമുറയിൽ നിന്ന് തലമുറയിലേക്ക് എന്ന വിഷയത്തെക്കുറിച്ചുള്ള വിശദമായ ചർച്ച ജൂലൈ 4 ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് പ്രധാന കോൺഫറൻസ് ഹാളിൽ ആരംഭിക്കും. പാസ്റ്റർ റോയി വാകത്താനമാണ് മോഡറേറ്റർ. പാസ്റ്റർമാരായ സേവിയർ ജെയിംസ്, ജോൺ ടി കുര്യൻ, തോമസ് മാമൻ, മാത്യൂസ് വർഗീസ്, സണ്ണി താഴമ്പളം എന്നിവർ വിഷയത്തിന്റെ വിവിധ ഭാഗങ്ങൾ ചർച്ചയിൽ അവതരിപ്പിക്കും. പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ആരാധനയുടെയും സുവിശേഷീകരണത്തിന്റെയും വിശുദ്ധ ജീവിതത്തിന്റെയും പ്രത്യാശയുടെയും പരിശുദ്ധാത്മ നിറവിന്റെ യും ജീവിതാനുഭവങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനെ കുറിച്ചുള്ള ആഴമായ ചർച്ചകൾ സമ്മേളനത്തിൽ നടക്കും. അടുത്ത ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ കൺവീനറാണ് മോഡറേറ്റർ പാസ്റ്റർ റോയി വാകത്താനം.

PASTOR ROY VAKATHANAM

PASTOR XAVIOR JAMES

PASTOR JOHN T KURIAN

PASTOR SUNNY THAZHAMPALLAM

PASTOR THOMAS MAMMAN

Dr. MATHEW VARGHESE

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.