PRAVASI

പിറവം വാര്‍ഷിക സംഗമം ഒക്ടോബർ 11 ന്

Blog Image

ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ (1824  FAIR FAX ST ELMONT 11003 ) വച്ച് ഒക്ടോബർ 11 ന് ശനിയാഴ്ച 5  പിഎം ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.1995-ല്‍ ബിനോയ് തെന്നശ്ശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു.സ്‌കൂള്‍, കോളേജു കളില്‍ ഗ്രാഡ്വേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുന്ന ചടങ്ങിന് പുറമെ വിവിധ അവാർഡുകൾ നേടിയ പിറവം നിവാസികളെ കൂടി ആദരിക്കുന്നു  . കലാപരിപാടികള്‍ക്ക് പുറമെ സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജെസ്സി  ജെയിംസ് കോളങ്ങായിൽ 516 603 2024 സെക്രട്ടറി മിനി 718 790 7911 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.