കാബിനറ്റിൽ ചർച്ച വേണ്ട, മുന്നണിയിൽ ചർച്ച വേണ്ട.
പാർട്ടി നേതൃത്വത്തിൽ ചർച്ച വേണ്ട! ഇതെന്താ അണ്ഡകടാഹം!
സ്വന്തം മന്ത്രിസഭയെ വഞ്ചിച്ചു രാഷ്ട്രീയ വൈരികളായ ആർ എസ് എസ് നേതൃത്വത്തെ ഒറ്റുകൊടുത്ത് രാഷ്ട്രീയ ലാഭം കൊയ്യാൻ സിപിഎം നേതൃത്വം കാട്ടിയ വ്യഗ്രത ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്. കേരളം ഇതിന് നൽകേണ്ട വില ഇതേവരെ സിപിഎം നേടിയത് എല്ലാം കൊണ്ട് ത്യജിച്ചാലും മതിയാകില്ല.
ഒരു വി ശിവൻകുട്ടിയുടെ എടുത്തു ചാട്ടം എന്തൊക്കെ പൈതൃകണങ്ങൾ ആണ് തകർത്തെറിഞ്ഞത്. ഒരുമന്ത്രിക്കും ഉരിയാട്ടമില്ല. ഒരു മുൻ പേട് മന്ത്രി മന്ത്രി എവിടെയോ കിടന്നു മുരളുകയാണ്. ഇയാൾ കമ്മ്യുണിസ്റ്റ് ആണത്രെ?എസ് എഫ് ഐ രൂപം കൊണ്ടപ്പോൾ ഒരു സ്ഥാനവും കിട്ടാത്തത് കൊണ്ട് സ്ഥിരം ശല്യക്കാരനായിരുന്നു മുമ്പ്. ഇയാൾ. വിളിപ്പേരു തന്നെ സമ്മേളനം പൊളിപ്പൻഎന്നതായിരുന്നു. എന്താണ് ഇദ്ദേഹത്തിൽനിന്നു വിദ്യാർഥി പ്രസ്ഥാനത്തിന് ലഭിച്ച സംഭാവന? ജി സുധാകരൻ കൊടുക്കേണ്ടത് കൊടുത്തു കഴിഞ്ഞു. എന്നാലും മോങ്ങികൊണ്ടിരിക്കുകയാണ്.
പാർട്ടിയെ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്ന ഇരുട്ടടിയാണ് ശിവൻകുട്ടി നല്കിയത്. അവസാനം നില്ക്കക്കള്ളിയില്ലാതെ വന്നപ്പോൾ അദ്ദേഹം ബിനോയ് വിശ്വന്റെ കാൽക്കൽ പോയി വീണു. എന്നാൽ ഇതാദ്യമായിട്ട് തന്നെ ആയിക്കൂടായിരുന്നോ?

കാബിനറ്റിൽ ചർച്ച വേണ്ട, മുന്നണിയിൽ ചർച്ച വേണ്ട. പാർട്ടി നേതൃത്വത്തിൽ ചർച്ച വേണ്ട! ഇതെന്താ അണ്ഡകടാഹം! .സി പി ഐ യുമായുള്ള ബന്ധുത്വം വെച്ചാണ് ആദ്യം എടുത്തു ചാടിയത്. മുന്തിരിങ്ങാ പുളിക്കും എന്നു അവസാനമാണ് മനസിലായത്. ഇതുപോലൊരു മണ്ഡശിരോമണിയെ എവിടെ കിട്ടും? എമെൻ സ്മാരകത്തിൽ അവസാനം കൊണ്ട് കയറ്റിയത് ആ അഹങ്കാരത്തിന് കിട്ടിയ നല്ല അടിയാണ്. എന്തുചെയ്യണമെന്ന് അഞ്ചുമിന്നിട്ട് സി ദി വാകരനോട് സംസാരിക്കാനുള്ള എളിമ ഉണ്ടായിരുന്നെങ്കിൽ ശിവൻകുട്ടിക്ക് ഇത് സംഭവിക്കില്ലായിരുന്നു,
കേരളത്തിൽ അടുത്ത നിമസഭാ തെരെഞ്ഞെടുപ്പ് എപ്പോൾ നടന്നാലും പശ്ചിമബംഗാൾ മാതൃകയിൽ സിപിഎം സമ്പൂജ്യരായി മാറുമെന്നതു ഏറെക്കൂറെ ഉറപ്പാണ്. ആർ എസ്സ് എസ് വിരുദ്ധ പരാട്ടത്തിൽ സിപിഐ ആർജിച്ച മികവിലും വീറിലും കുറച്ചു സീറ്റുകൾ സിപിഐ നേടിയേക്കാം. കോൺഗ്രസ്സ് പോലും കാണിക്കാത്ത വീറാണ് സിപിഐ കാഴ്ച്ച വെച്ചത് . എം എ ബേബി അടക്കമുള്ള നേതാക്കൾ ഓടി ഒളിച്ചിരിക്കുകയാണ്. എല്ലാവരെയും മുട്ടുകുത്തിച്ചു ബിനോയ് വിശ്വം എന്ന നേതാവിനെ ഭയന്ന് കഴിയുകയാണ് മഹാമേറുക്കൾ എത്രവേഗമാണ് കേരള രാഷ്ട്രീയം കീഴ്മേൽ മറിഞ്ഞത്. മന്ത്രി ശിവൻകുട്ടി കണക്കു കൂട്ടിയത് ആർ എസ് എസിനെ ഇറക്കി സിപിഐ യെ നേരിട്ട് കളയാമെന്നാണ്. മൂഡൻ? ആർ എസ് എസ് ഒലത്തും!നേതാക്കൾ അല്ലാതെ ആർ എസ് എസ് അണികൾ ഈ കാപട്യത്തിന് അനുകൂലമല്ല. ഒരു നിമിഷം നേരത്തെ എങ്കിൽ അത്ര നേരത്തെ കഴുകനെ ചുമന്നു മാറ്റുകയാണ് ജനങ്ങളുടെ ലക്ഷ്യം. സിപിഎം വെച്ചകെണിയാണ് ഇതെന്ന് അവർക്കറിയാം. നാഗപൂരിലെ ആർ എസ് എസ് അല്ല അനന്തപുരിയിലെ ആർ എസ് എസ്!
കേരളത്തിൽ സിപിഎം ഭരണ വിദ്വേഷം അതിശക്തമായി നിലയ്ക്കുമ്പോഴും കമ്മ്യുണിസ്റ്റ് വിരുദ്ധത ആഴത്തിൽ ഇല്ല എന്നത് പഠി ക്കേണ്ടതാണ്.സിപിഎമ്മിനെ വെറുക്കുന്നു പക്ഷേ മാർക്സിസത്തെ തള്ളുന്നില്ല,

ജി.ശക്തിധരൻ

