ചിക്കാഗോ: സെലിബ്രേഷൻ ( ഐ സി എ ജി ) സഭയിലെ ദീർഘകാല അംഗമായിരുന്ന ബ്രദർ ഫിലിപ്പ് മാത്യു തറയശ്ശേരിയിൽ ( മാത്തുക്കുട്ടി 73) തിരുവല്ലായിൽ വെച്ച് നിര്യാതനായി. പരേതനായ ഫിലിപ്പ് മത്തായിയുടെയും മറിയാമ്മ ഫിലിപ്പിന്റെയും മൂത്ത മകനാണ് പരേതൻ. മറിയാമ്മ മാത്യു ആണ് ഭാര്യ ആശാ മാത്യു, ആനി മാത്യു എന്നിവർ മക്കളും ഡേവിഡ്, മൈക്കിൾ എന്നിവർ മരുമക്കളുമാണ്. നാലു കൊച്ചുമക്കൾ ഉണ്ട്. ഫിലിപ്പ് വർഗീസ്,ഫിലിപ്പ് തോമസ്, അന്നമ്മ നൈനാൻ എന്നിവർ സഹോദരങ്ങളാണ്. 1975 ലാണ് ചിക്കാഗോയിലെത്തുന്നത്.
ഇരവിപേരൂർ ശാരോൻ സഭാംഗങ്ങളാണ് കുടുംബാംഗങ്ങൾ. ശവസംസ്കാരം പിന്നീട് തിരുവല്ലായിൽ നടക്കും

ഫിലിപ്പ് മാത്യു ( മാത്തുക്കുട്ടി)

