PRAVASI

ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ഗോൾഡൻ ജൂബിലി കിക്കോഫ്

Blog Image

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ ആദ്യ കത്തീഡ്രൽ ദേവാലയങ്ങളിലൊന്നായ ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോൿസ് കത്തീഡ്രൽ 2027 ജൂൺ 26, 27 തീയതികളിലായി ദേവാലയത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നു. ആഘോഷങ്ങൾക്കു പ്രാരംഭം കുറിച്ചുകൊണ്ട് 2026 ഒക്ടോബർ 4 ഞായറാഴ്ച വിശുദ്ധ കുർബാനാനന്തരം ജൂബിലി കിക്ക്‌ ഓഫും പതാകഉയർത്തലും നടത്തുകയുണ്ടായി. 

കത്തീഡ്രൽ വികാരി റെവ. ഫാദർ രാജൻ പീറ്റർ തന്റെ ആമുഖ പ്രസംഗത്തിൽ എല്ലാ ഇടവകാംഗങ്ങളുടെയും പരിപൂർണ സഹകരണം ആവശ്യപ്പെടുകയും ജൂബിലിയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന എല്ലാ ഇടവകാംഗങ്ങൾക്കും പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തു. ജൂബിലി കൺവീനർ കമാൻഡർ ജോബി ജോർജ് തുടർന്ന് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. മുഖ്യ സ്പോൺസറായ ഫ്‌ളോറിഡയിൽ നിന്നുള്ള  ജോർജ് ഡൊമിനിക്കിനും കുടുംബത്തിനുമൊപ്പം ഇടവകയിൽ നിന്നും സ്പോൺസർമാരായി മുന്നോട്ടു വന്ന അംഗങ്ങൾക്കും മറ്റു ബിസിനസ് സ്ഥാപനങ്ങൾക്കും, അഭ്യുദയകാകാംഷികൾക്കും  അകൈതവമായ നന്ദിയും ഇടവകയുടെ പേരിൽ രേഖപ്പെടുത്തി.   ഇടവക ഭാരവാഹികളുടെയും ഗോൾഡൻ ജൂബിലി സബ്കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ജൂബിലി കിക്കോഫ് കർമം നിർവഹിക്കുകയും ഇടവകയിൽ നിന്നും സ്പോൺസർമാരായി  മുന്നോട്ടു വന്ന അംഗങ്ങളിൽ നിന്ന് സ്പോൺസർ തുക സ്വീകരിക്കുകയും അവർക്കുള്ള ബുക്‌ലെറ്റുകൾ നൽകുകയും ചെയ്തു. 
ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചു സുവനീർ ചീഫ് എഡിറ്റർ ജീമോൻ ജോർജ് സംസാരിക്കുകയും ഇടവകാംഗങ്ങളിൽ നിന്നുമുള്ള സാഹിത്യ രചനകൾ ക്ഷണിക്കുകയും ഒപ്പം കൂടുതൽ സ്പോൺസർമാർ മുന്നോട്ടു വരുന്നതിനും അഭ്യർത്ഥിച്ചു. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഭക്തിനിർഭരമായി പാത്രിയാർക്കൽ പതാക ഉയർത്തി കിക്കോഫ് പ്രോഗ്രാം സമാപിച്ചു. 

ആകമാന സുറിയാനി ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ  പാത്രിയർക്കീസ് ബാവായുടെ മഹനീയ സാന്നിധ്യം ജൂബിലി ആഘോഷങ്ങൾക്ക് വജ്രശോഭയേകുന്നതാണ്. ജൂബിലി ആഘോഷങ്ങൾ അനുഗ്രഹപ്രദമാക്കുവാൻ പരിശുദ്ധ ബാവായോടൊപ്പം അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആർച് ബിഷപ് അഭിവന്ദ്യ എൽദോ മാർ തീത്തോസ് മെത്രാപ്പോലീത്ത, സുറിയാനി സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ, വൈദിക ശ്രേഷ്ഠർ, ശെമ്മാശ്ശന്മാർ, ഇതരസഭകളിൽ നിന്നുള്ള മെത്രാപ്പോലീത്തമാരും വന്ദ്യ  വൈദികരും കൂടാതെ അനവധി വിശിഷ്ഠ വ്യക്തികളുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരിക്കുന്നതാണ്.

ജൂബിലി ആഘോഷങ്ങൾ വിജയകരമാക്കുവാൻ കമാൻഡർ ജോബി ജോർജ് (ഗോൾഡൻ ജൂബിലി ജെനറൽ കൺവീനർ), ജെയ്‌സൺ വർഗീസ് (ഗോൾഡൻ ജൂബിലി കോ കൺവീനർ), ജോർജ് എബ്രഹാം, ജീസ് വർഗീസ്, കുര്യൻ രാജൻ, എൽദോ ജോർജ്, ജീമോൻ ജോർജ്, സാബു ജേക്കബ്, പി. കെ. കുര്യാക്കോസ്, മാത്യൂസ് മഞ്ച, ജെയ്‌ബി ജോസഫ്, അക്കോസ് ലാൽ, വർഗീസ് തമ്പാൻ എന്നിവർ നേതൃത്വം കൊടുക്കുന്ന വിപുലമായ സബ് കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു. ഇവർക്ക് മാർഗനിർദേശവും സഹകരണവും നൽകുന്നതിനായി സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി റെവ. ഫാദർ  രാജൻ പീറ്റർ, സഹവികാരി റെവ. ഫാ. അരുൺ ഗീവർഗീസ്, എലിയാസ് പോൾ (വൈസ് പ്രസിഡണ്ട്), ജെഫ് ജോർജ് (ജെനറൽ  സെക്രട്ടറി), സിജു ജോൺ (ജോയിന്റ് സെക്രട്ടറി), റ്റാനിയ തമ്പി (ട്രെഷറർ), എബി എബ്രഹാം (ജോയിന്റ് ട്രെഷറർ) ഇടവക ഭരണസമിതിയംഗങ്ങൾ, ഭക്ത സംഘടനകളായ സെന്റ് മേരീസ് ആൻഡ് സെന്റ് പോൾസ് ലീഗ് പ്രവർത്തകർ, യുവജന സംഘടനകളായ സ്പൈസി, സ്പാർക് പ്രവർത്തകരും ഒരുമിച്ചു പ്രവർത്തിച്ചു വരുന്നു. 

കൂടുതൽ വിവരങ്ങൾക്ക്: റെവ. ഫാദർ രാജൻ പീറ്റർ (വികാരി 718-612-9549), റെവ. ഫാ. അരുൺ ഗീവർഗീസ് (സഹവികാരി 484-904-5222), എലിയാസ് പോൾ (വൈസ് പ്രസിഡണ്ട് (267-262-0179), ജെഫ് ജോർജ് (ജെനറൽ  സെക്രട്ടറി (267-226-8941), ടാനിയ തമ്പി (ട്രെഷറർ 215-833-3334), കമാൻഡർ ജോബി ജോർജ് (ഗോൾഡൻ ജൂബിലി  ജെനറൽ കൺവീനർ (215-470-2400), ജെയ്‌സൺ വർഗീസ് (ഗോൾഡൻ ജൂബിലി കോ കൺവീനർ) (267-367-8380),  ജീമോൻ ജോർജ് (സുവനീർ ചീഫ് എഡിറ്റർ (267-970-4267).


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.