PRAVASI

ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ഫുഡ് ഫെസ്റ്റിവൽ (എക്‌സ്ട്രാവഗൻസ 2026) സെപ്റ്റംബർ 12ന്: ഒരുക്കങ്ങൾ പൂർത്തിയായി

Blog Image

ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോൿസ് കത്തീഡ്രൽ ഗോൾഡൻ  ജൂബിലിയുടെ ഭാഗമായി 2026 സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ നടത്തുന്ന ഫുഡ്ഫെസ്റ്റിവൽ മനോഹരമാക്കുന്നതിനായുള്ള ഒരുക്കങ്ങൾ ആവേശകരമായി നടന്നു വരുന്നു.. സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ വിശാലമായ ബാക്ക് യാർഡിലും  പാർക്കിംഗ് ലോട്ടിലുമായി തയ്യാറാക്കിയിരിക്കുന്ന വിവിധ പവിലിയനുകളിലായി രുചികരമായ കേരള നാടൻ ഭക്ഷണം, നോർത്തിന്ത്യൻ, അമേരിക്കൻ ഭക്ഷണം, വിധയിനം എക്സിബിഷനുകൾ,  വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും പ്രദർശനവും വില്പനയും, വിവിധങ്ങളായ ചെടികളുടെ വില്പന, കുട്ടികൾക്കായി ഫേസ് പെയിന്റിംഗ് ആൻഡ് ഗെയിംസ് എന്നിവയാണ് മുഖ്യ ആകർഷണങ്ങൾ.

മുഖ്യ സ്പോൺസറായ ഫ്‌ളോറിഡയിൽ നിന്നുള്ള  ജോർജ് ഡൊമിനി ക്കിനും കുടുംബ ത്തിനുമൊപ്പം ഒട്ടനവധി ബിസിനസ് സ്ഥാപനങ്ങളും, അഭ്യുദയകാകാംഷികളും  സഹസ്പോൺസർമാരായി ഈ ഉദ്യമത്തോട് സഹകരിച്ചു പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും വിജയകരമായി നടത്തിയ ഫുഡ്‌ഫെസ്റിവലിന് ഇടവകാംഗങ്ങളിൽ നിന്നും സമീപവാസികളിൽ നിന്നും സഹോദര ഇടവകകളിൽ നിന്നും മികച്ച പ്രാതിനിധ്യവും സഹകരണവുമാണ് ലഭിച്ചു വരുന്നത്. 

എക്‌സ്ട്രാവഗൻസ വിജയകരമാക്കുവാൻ ഇടവകയുടെ വൈസ് പ്രസിഡണ്ട് ആയി പ്രവർത്തിച്ചു വരുന്ന ശ്രീ. എലിയാസ് പോൾ, സാലി എലിയാസ്, മോളി വറുഗീസ്,  കുര്യൻ എബ്രഹാം  എന്നിവർ നേതൃത്വം കൊടുക്കുന്ന വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. ഇവർക്ക് പരിപൂർണ പിന്തുണയുമായി സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി റെവ. ഫാദർ  രാജൻ പീറ്റർ, സഹവികാരി റെവ. ഫാ. അരുൺ ഗീവർഗീസ്, ഇടവക ഭരണസമിതി യംഗങ്ങൾ, ഭക്ത സംഘടനകളായ സെന്റ് മേരീസ് ആൻഡ് സെന്റ് പോൾസ് ലീഗ് പ്രവർത്തകർ, യുവജന സംഘടനകളായ   സ്പൈസി, സ്പാർക് കൂടാതെ ഗോൾഡൻ ജൂബിലി സബ്‌കമ്മിറ്റി പ്രവർത്തകരും ഏക മനസോടെ പ്രവർത്തിച്ചു വരുന്നു. 

കൂടുതൽ വിവരങ്ങൾക്ക്: റെവ. ഫാദർ  രാജൻ പീറ്റർ (വികാരി 718-612-9549), എലിയാസ് പോൾ (വൈസ് പ്രസിഡണ്ട് (267-262-0179), ജെഫ് ജോർജ് (ജെനറൽ  സെക്രട്ടറി (267-226-8941), ടാനിയ തമ്പി (ട്രസ്റ്റി 215-833-3334), കമാൻഡർ ജോബി ജോർജ് (ഗോൾഡൻ ജൂബിലി കൺവീനർ  (215-470-2400) എക്‌സ്ട്രാവഗൻസ കോർഡിനേറ്റർസ്: സാലി എലിയാസ് (267-230-3017),  മോളി വറുഗീസ് (267-838-7047),  കുര്യൻ എബ്രഹാം (267-269-8318).    
 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.