PRAVASI

സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ന്യൂയോർക്ക് ഐ കെ സി സി ക്ക് ഫിലഡൽഫിയ ക്‌നാനായ അസോസിയേഷൻ്റെ ആശംസകൾ

Blog Image

വടക്കേ അമേരിക്കയിലെ ക്നാനായക്കാരുടെ പ്രഥമ കൂട്ടായ്‌മയായ   IKCC-NY അതിന്റെ 50-മത്  ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ തൊട്ടടുത്ത ക്നാനായ അസോസിയേഷൻ ആയ ഫിലഡൽഫിയ ക്നാനായ കത്തോലിക് അസോസിയേഷൻ ഓഫ് ഫിലഡൽഫിയയുടെ ( KCAP) എല്ലാവിധ ഭാവുകങ്ങളും.
അംഗബലം കൊണ്ടും അതിലുപരി ക്നാനായ വീര്യം കൊണ്ടും അമേരിക്കയിലെ മറ്റ് ക്നാനായ അസോസിയേഷനകൾക്ക് മാതൃകയായ  IKCC യുടെ വളർച്ച തൊട്ടടുത്ത് നിന്ന് അനുഭവിച്ചറിഞ്ഞ യൂണിറ്റ് ആണ് ഫിലഡൽഫിയ യൂണിറ്റ്. IKCC ഉയർച്ചയുടെ  ഓരോ പടി ചവുട്ടി കയറുമ്പോഴും ഞങ്ങളേപോലെയുള്ള ചെറിയ യൂണിറ്റുകളെ കൂടി കൈപിടിച്ച് ഉയർത്തുന്ന സാഹോദര്യ സ്നേഹം എന്നും ഞങ്ങൾ വിലമതിക്കുന്നു.ഈ  അടുത്ത നാളിൽ നടന്ന സംഗമം 2019-ഉം ഒരുമ 2023-ഉം ആ കൂട്ടത്തിൽ പെടുന്നു.

IKCC -യുടെ ഈ വളർച്ച മറ്റെല്ലാ ക്നാനായ യൂണിറ്റുകൾക്കും മാതൃകയാകട്ടേ. അതോടൊപ്പം സൂര്യചന്ദ്രൻമാർ ഉള്ളിടത്തോളം കാലം IKCC-NY സ്റ്റാച്യു  ഓഫ് ലിബർട്ടിയെ പോലെ തലയുയർത്തി നിൽക്കട്ടെയെന്നും വരും വർഷങ്ങളിൽ കൂടുതൽ ഉയർച്ചയുയുടെ  പടവുകൾ താണ്ടട്ടെയെന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഈ അവസരത്തിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സ്റ്റീഫൻ കിടാരത്തിലിനും ടീമിനും അഭിനന്ദനങ്ങളും അറിയിക്കുന്നു
ജയ് ക്നാനായ!!

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.