PRAVASI

പെട്രോസ് ദ് റോക്ക് നവംബർ 22 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് ഫാർമേഴ്‌സ് ബ്രാഞ്ച് ക്രിസ്തുരാജ ദേവാലയ ഓഡിറ്റോറിയത്തിൽ

Blog Image

പെട്രോസ് – ദ് റോക്ക് : നവംബർ 22 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് ഫാർമേഴ്‌സ് ബ്രാഞ്ച് ക്രിസ്തുരാജ ദേവാലയ ഓഡിറ്റോറിയത്തിൽ. (13565 Webb Chapel Rd, Farmers Branch, TX 75234).
ആദിമ ക്രിസ്ത്യാനിറ്റിയുടെ രൂപീകരണവും അത് നേരിട്ട ഞെരുക്കങ്ങളും പുനരാവിഷ്കരിക്കുന്ന മനോഹരമായ നാടകമാണ് “പെട്രോസ് – ദ് റോക്ക്”. ക്രൈസ്തവ സമൂഹം രൂപം കൊണ്ട കാലഘട്ടത്തിലെ നിർണായക നിമിഷങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ഈ നാടകത്തിൽ മുഖ്യ കഥാപാത്രമായ പത്രോസിനെ അവതരിപ്പിക്കുന്നത് അമേരിക്കൻ മലയാള നാടകവേദികളിൽ നിറസാന്നിധ്യമായ ബെന്നി മറ്റക്കരയാണ്.
ഈ നാടകത്തിൽ ഒരു സാധാരണ മത്സ്യതൊഴിലാളി എങ്ങനെ ക്രിസ്തുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനാവുന്നതും അത് അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതും ആയ സംഭവങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. കുറ്റബോധത്തിന്റെ തീച്ചൂളയിൽനിന്ന് ആത്മത്യാഗത്തിന്റെ പരകോടിയിലേക്കുള്ള ആ യാത്രയിൽ അയാൾക്കൊപ്പം നിന്ന മനുഷ്യർ, റോമൻ ഭരണാധികാരികൾ, കോൺസ്റ്റൈന്റൈയിൻ ചക്രവർത്തി, അമ്മ ഹെലേന, The Spear of Destiny, ചരിത്രത്തിൽ പരാമർശിക്കാതെ പോയ വിശ്വസികൾ ഇവരൊക്കെ കഥാപാത്രങ്ങളാകുന്നു.
ക്രിസ്ത്യാനിറ്റിയെ മുന്നോട്ട് നയിക്കാനുള്ള യാത്രയിൽ അപ്പൊസ്തലന്മാർ നേരിട്ട പീഡനങ്ങൾ, ഭരണാധികാരികളുടെ മനോഭാവം, ജനങ്ങളുടെ പ്രതികരണങ്ങൾ, അന്നത്തെ സാമൂഹിക-മതസാഹചര്യങ്ങൾ എന്നിവ യാഥാർത്ഥ്യനിഷ്ഠയായി ആവിഷ്‌കരിക്കുന്നത് “പെട്രോസ് – ദ് റോക്ക്” എന്ന നാടകത്തെ വേറിട്ടുനിൽക്കുന്ന അനുഭവമാക്കുന്നു.
ഫാർമേഴ്‌സ് ബ്രാഞ്ച് ക്രിസ്തുരാജ ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് ചെമ്മാച്ചേൽ ഫാമിലിയും പുത്തേത്ത് ഫാമിലിയും ആണ് ഈ നാടകം സ്പോൺസർ ചെയ്തിരിക്കുന്നത്.35 കലാകാരന്മാർ അരങ്ങിലെത്തുന്ന ഈ നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ബിജോയ് തെരുവത്ത് ആണ്.
സഹ സംവിധാനം ചാർലി അങ്ങാടിച്ചേരിലും ടോം ജോസഫും ചേർന്ന് നിർവഹിച്ചിരിക്കുന്നു. സംഗീതം സ്കറിയ ജേക്കബ്ബും, പി ആർ ഒ സൈമൻ ചാമകാലയുമാണ്.നിർമ്മാണ മികവ്, അഭിനേതാക്കളുടെ ശക്തമായ പ്രകടനം, കെട്ടുറപ്പുള്ള കഥ, മികച്ച രംഗാവിഷ്‌കാരം എന്നിവ മൂലം ഈ നാടകം പ്രേക്ഷകർക്ക് ഒരു നവ്യാനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.