PRAVASI

വേറിട്ട ദൃശ്യാനുഭവമായി പെട്രോസ്-ദി റോക്ക്

Blog Image

ഡാളസ് ക്രിസ്തുരാജ ദേവാലയത്തിൽ പെരുന്നാളിനോട് അനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട പെട്രോസ്-ദി റോക്ക് എന്ന സിനിമാസ്കോപ്പ് ഡ്രാമ നാടകപ്രേമികളുടെ കണ്ണും കരളും ഹഠാദാകർഷിച്ച കലാവിരുന്നായി. കുറ്റബോധത്തിന്റെ ഉമിത്തീയിൽ നീറുന്ന പത്രോസിന്റെ ജീവിതത്തെ കേന്ദ്രബിന്ദുവാക്കി മുന്നോട്ടുനീങ്ങുന്ന നാടകം വൈകാരിക മുഹൂർത്തങ്ങളും ഹ്രദയസ്പര്ശിയായ സംഭാഷണങ്ങളും കൊണ്ട് സമ്പന്നമാണ്. ആധുനിക സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗപ്പെടുത്തി വേദിയിൽ അവതരിപ്പിച്ച ഈ ഡ്രാമ കൂടുതൽ വേദികളിൽ ഫോർ ഡയമൻഷൻ (4D) നിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ സൂചിപ്പിച്ചു. നിറപ്പകിട്ടാർന്ന നൃത്തരംഗങ്ങളും ഉദ്യോഗഭരിതമായ സംഘട്ടന രംഗങ്ങളും, ഹൃദയഹാരിയായ ഗാനങ്ങളും ഉൾപ്പെടുത്തി എല്ലാ തലമുറയിലെ പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ആണ് ഈ ഡോകുഡ്രാമ ഒരുക്കിയിരിക്കുന്നത്.

കൂട്ടം തെറ്റിയ പക്ഷി, തളിരണിയും കാലം, ഈ സ്വപ്നതീരത്ത് എന്നീ നാടകങ്ങൾക്ക് ശേഷം ബിജോയ് തെരുവത്ത് എഴുതി സംവിധാനം ചെയ്ത് അമേരിക്കയിൽ അവതരിപ്പിക്കുന്ന നാലാമത്തെ നാടകമാണ് പെട്രോസ്-ദി റോക്ക്. അതാത് പ്രദേശങ്ങളിലെ കലാകാരന്മാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അമേരിക്കയിലെ മറ്റു നഗരങ്ങളിൽ കൂടി ഈ നാടകം അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് PRO സൈമൺ ചാമക്കാല സൂചിപ്പിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.