PRAVASI

ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ മുഖം : ഫോമാ കേരളാ കൺവൻഷൻ്റെ താരമായി പീറ്റർ കുളങ്ങര

Blog Image

കോട്ടയം: ഫോമാ കേരളാ കൺവൻഷൻ കോട്ടയം വിൻസർ കാസിൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കുമ്പോൾ താരമായി മാറിയ ഒരാളുണ്ട്. പീറ്റർ കുളങ്ങര. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അമേരിക്കയിലും കേരളത്തിലും തൻ്റേതായ രീതികൾ അവലംബിക്കുകയും അതിന് ഒരു തുടർച്ച ഉണ്ടാക്കുകയും ചെയ്ത പീറ്റർ കുളങ്ങര ഫോമായുടെ പിൻബലത്തോടെയും, തൻ്റെ വ്യക്തി ബന്ധവും ഉപയോഗിച്ച് സ്പോൺസർമാരെ കണ്ടെത്തുകയും ആ ഉത്തരവാദിത്വം ഏറ്റെടുത്ത് അർഹിക്കുന്ന കൈകളിലേക്ക് അത് എത്തിക്കുകയും ചെയ്ത ദിവസം കൂടിയായിരുന്നു ഇന്ന്. ഫോമായുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്ന ശേഷിക്കാരനായ ഒരു വിദ്യാർത്ഥിക്ക് വീൽ ചെയർ നൽകിയിരുന്നു. ആ വിദ്യാർത്ഥി പഠന മികവിൽ മുൻപന്തിയിലെത്തുകയും ഈ വർഷം ഉന്നത പഠനത്തിനായി കോളേജിൽ ചേരുകയും ചെയ്തു. കോളജിൽ പോകുന്നതിനായി ആ വിദ്യാർത്ഥിക്ക് ഇന്ന് മുച്ചക്ര സ്കൂട്ടർ നൽകിയപ്പോൾ ആ നിമിഷത്തെ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. കണ്ണിന് കാഴ്ച നഷ്ടപ്പെട്ട വിദർത്ഥികൾക്കായുള്ള ലാപ് ടോപ്പുകൾ വിതരണം ചെയ്തതിലും പുതുമ നില നിർത്തി. അമേരിക്കയിൽ നിന്നും ടെക്ക്നിക്കൽ ക്വാളിറ്റിയുള്ള കൂടുതൽ ലാപ്പ് ടോപ്പുകൾ ആണ് വിദ്യാർത്ഥികൾക്കായി നൽകിയത്. സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി ഭിന്ന ശേഷിയുള്ള സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന തയ്യൽ മെഷീൻ നൽകുക വഴിയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവരെ തൻ്റെ പ്രവർത്തനങ്ങൾക്ക് ഒപ്പം കൂട്ടുവാൻ അദ്ദേഹത്തിന് സാധിക്കുന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ഭിന്ന ശേഷി വിദ്യാർത്ഥികൾ , എൻഡോ സൾഫാൻ മേഖലയിലെ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കായി നൽകിയ നൂറു കണക്കിന് വീൽ ചെയറുകൾ , ഹിയറിംഗ് എക്ഡുകൾ എല്ലാം പീറ്റർ കുളങ്ങരയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നൽകിയിട്ടുള്ളത്. ഇനിയും ആവശ്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും അവർക്കായി വേണ്ടതെല്ലാം നൽകാമെന്നും നൽകുന്ന ഉറപ്പും ആ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും , ഉപഭോക്താക്കൾക്കും 
വലിയ ആശ്വാസമാണ് നൽകിയത്. നിലവിൽ സ്പോൺസർമാരായിരുന്ന എല്ലാവരേയും വീൽ ചെയർ വിതരണ വേദിയിലേക്ക് ക്ഷണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തതും ഭാവിയിൽ ഈ പ്രവർത്തനക്കൾക്ക് സഹായം നൽകാൻ സാധ്യതയുള്ളവരെ " ഫ്യൂച്ചർ സ്പോൺസർ " എന്ന് സംബോധന ചെയ്ത് വേദിയിലേക്ക് ക്ഷണിച്ചതും അദ്ദേഹത്തിൻ്റെ സംഘാടന ശേഷിയുടെ പ്രത്യേകതയായി എനിക്ക് തോന്നി.

അമേരിക്കൻ മലയാളികൾക്ക് ഏറ്റവും സുപരിചിതനായ സാമൂഹിക ജീവകാരുണ്യ മേഖലയിലെ സജീവ പ്രവർത്തകനാണ് അദ്ദേഹം.  ഒട്ടനേകം അമേരിക്കൻ മലയാളി സംഘടനകളിൽ നിറസാന്നിധ്യമായ അദ്ദേഹം ചിക്കാഗോ കെ സി എസ്സിന്റെ ട്രഷറർ, വൈസ് പ്രസിഡന്റ്, കെ സി സി എൻ എ യുടെ ആർ വി പി,മിഡ്‌ വെസ്റ്റ്‌ മലയാളി അസോസിയേഷൻ ആദ്യകാല ചെയർമാൻ, പിന്നീട് പ്രസിഡന്റ്‌, എന്നീ നിലകളിൽ പ്രവർത്തനം കാഴച്ച വെച്ചു. തുടർന്ന് ഫോമ ആർ വി പി നാഷണൽ കൗൺസിൽ മെമ്പർ, ഫോമ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ, ഫോമ ഹൗസിങ് പ്രൊജക്റ്റ്‌ മെമ്പർ, എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. സംഘടനകളുടെ സാമൂഹിക മാനവിക പ്രവർത്തനങ്ങളിൽ അത്രത്തോളം പ്രതിബദ്ധനായ അദ്ദേഹം ഇത്തവണത്തെ കേരള കൺവെൻഷന്റെ ചെയർമാനായപ്പോൾ അത് ഫോമയ്‌ക്ക് ഒരു മുതൽക്കൂട്ടായി എന്നത് സത്യം.

ജീവിതത്തിൽ ഒറ്റപ്പെടു പോകുന്ന മനുഷ്യരെ , സമൂഹം അവഗണിക്കുന്നവരെ ഇനിയും ചേർത്തു നിർത്തുക - അഭിവാദ്യങ്ങൾ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.