PRAVASI

കുളിപ്പിച്ച് പൂച്ചയെ ഇല്ലാതാക്കി;പെറ്റ് ആശുപത്രിക്കെതിരെ നാദിർഷാ

Blog Image

“നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്.”

എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകനും നടനുമായ നാദിർഷാ ഫെസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. ഒരു വിവരവും ഇല്ലാത്തവരാണ് ഡോക്ടർമാർ എന്ന പേരിൽ ആശുപത്രിയിൽ ഇരുക്കുന്നതെന്ന് എന്നും, പ്രിയപ്പെട്ട മൃഗങ്ങളായി ആരും അവിടേക്ക് പോകരുത് എന്നും നാദിർഷാ അഭ്യർത്ഥിക്കുന്നു. താൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നും പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

വളർത്തുമൃഗങ്ങൾക്കായുള്ള കൊച്ചിയിലെ പ്രധാന ആശുപത്രിയാണ് എറണാകുളം പെറ്റ് ഹോസ്പിറ്റൽ. നാദിർഷയുടെ പോസ്റ്റിന് കമൻ്റ് ചെയ്യുന്നവരിൽ പലരും ഇതേ ആശുപത്രിയിൽ നിന്നുണ്ടായ ദുരനുഭവം വിവരിക്കുന്നുണ്ട്. കുളിപ്പിക്കാൻ ഇവിടെ ഏൽപിച്ച പൂച്ച ചത്തുപോയി എന്ന സമാന പരാതികളും ഇക്കൂട്ടത്തിൽ ഉണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.