PRAVASI

സമാധാനം, ശാന്തി, പുതുയാത്ര

Blog Image

ഇന്ന് നമ്മൾ ജീവിക്കുന്ന കാലം അതിശയങ്ങളുടെ കാലമല്ല, മറിച്ച് മുഖങ്ങൾ മറഞ്ഞ മനുഷ്യബന്ധങ്ങളുടെ കാലമാണ്. നമ്മൾ “സുഹൃത്തുകൾ” എന്ന് വിശ്വസിക്കുന്ന പലരും പോലും നമ്മുടെ ഉയർച്ചയെക്കാള്‍ നമ്മുടെ പതനമാണ് ആഗ്രഹിക്കുന്നത്. ഒരാളുടെ ജീവിതത്തിൽ ഒരു അനിശ്ചിതത്വമോ വേദനയോ സംഭവിച്ചാൽ, പ്രോത്സാഹനം നൽകാൻ മുന്നോട്ടു വരുന്നവർ കുറവാണ്; പക്ഷേ ആ വേദനയെ ഒരു പ്രദർശന വസ്തുവാക്കി പുറത്തു വച്ചാൽ കൈയടിച്ച് ആഘോഷിക്കാൻ തയ്യാറായ ജനക്കൂട്ടം ഏറെയാണ്.

മാരിയോ–ജിജി കുടുംബ പ്രശ്നത്തെക്കുറിച്ച് മലയാളികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന ആഘോഷനൃത്തവും ചർച്ചകളും കണ്ടാൽ അതിൽ ഇതു തന്നെയാണ് പ്രതിഫലിക്കുന്നത്. “ഫിലോക്കലിയാ” വക്താക്കളെ കുറിച്ച് ആളുകൾക്ക് ഇത്രയും പരിഗണനയോ കരുണയോ ഉണ്ടെന്നല്ല; മറിച്ച് അവരുടെ വ്യക്തിപരമായ ദുരന്തം ചിലർക്കൊരു ‘കാര്യം’ ആയി മാറിയിരിക്കുന്നു. യൂട്യൂബ് തമ്പ്നെയിലുകൾക്കും വ്യൂസിനും വേണ്ടി ഒരാളുടെ കുടുംബജീവിതം പൊളിക്കുന്ന ഒരു ദുരന്തം ചിലരുടെ പേഴ്സ് നിറയ്ക്കാനുള്ള അവസരമായി മാറുകയാണ്.

മാരിയോയും ജിജിയും ഒരുമിച്ചു മുന്നോട്ട് പോകുന്നതിൽ ഇവരെ വിമർശിക്കുന്നവർക്കൊന്നും യാതൊരു താല്പര്യവും ഇല്ല. അവർ സന്തോഷത്തോടെ ജീവിച്ചാൽ തങ്ങളുടെ ‘ടോപ്പിക്കുകൾ’ കുറയും, അതിനൊപ്പം യൂട്യൂബ് വരുമാനവും. അതിനാൽ തന്നെ, ആശ്വാസം നൽകേണ്ടിടത്ത് ചിലർ തീയിൽ എണ്ണ ഒഴിക്കുന്നതിലാണ്. അതാണ് നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ മുഖം — മറ്റുള്ളവരുടെ വേദനയിൽനിന്ന് സ്വന്ത ലാഭം കണ്ടെത്തുന്ന, വ്യക്തിപരമായ തകർച്ചകളെ സാമൂഹിക വിനോദമാക്കിയ ഒരു ക്രൂരത.

അവരുടെ ജീവിതത്തിൽ എന്താണ് ശരി, എന്താണ് തെറ്റ് എന്ന് പറയാൻ നമ്മിൽ ആര്‍ക്കും അധികാരം ഇല്ല; പക്ഷേ ഒരു കാര്യം മനസ്സിലാക്കണം — ഈ വിഷയം ആഘോഷിക്കുന്നവരുടെ  ജീവിതമെന്നത് അതിലും കൂടുതൽ അപൂർണ്ണവും വേദനയുള്ളതുമായിരിക്കും. മറ്റുള്ളവരെ താഴ്ത്തി നിൽക്കുന്നവർ സാധാരണയായി സ്വന്തം ജീവിതത്തോടുള്ള വിങ്ങലുകളും ശൂന്യതകളും മറയ്ക്കാനാണ് അത് ചെയ്യുന്നത്.

അതുകൊണ്ട്, നാം ചെയ്യേണ്ടത് വിമർശനമല്ല; മനുഷ്യർക്ക് ഒരു ശ്വാസം കിട്ടില്ലാത്ത വിധത്തിലുള്ള സാമൂഹിക സമ്മർദ്ദമാണ് ഇപ്പോൾ. മാരിയോയുടെയും ജിജിയുടെയും ജീവിതം വീണ്ടും ഒരു നന്മയുടെ വഴിയിലേക്ക് തിരിഞ്ഞു പോകട്ടെ. ഇരുവരും മനസ്സ് ശാന്തമാക്കി, പഴയത് പിന്നിലാക്കി, മുന്നിലേക്ക് ചോദനയായൊരു നാളിലേക്കു കാൽവെക്കട്ടെ.

മനുഷ്യത്വം നമ്മിൽ ഇപ്പോഴും ബാക്കിയുള്ളുവെങ്കിൽ, അതാണ് നമുക്കാശംസിക്കേണ്ടതും —
സമാധാനം, ശാന്തി, പുതുയാത്ര
==================================
Today we live in a strange world — a world where even those we consider “friends” secretly wait for our downfall. Human compassion is becoming rare, while curiosity over other people’s pain is becoming entertainment. When a person stumbles, very few step forward to offer a hand; yet crowds gather instantly to watch, comment, and celebrate the fall.

The ongoing discussions among Malayalis about the personal issues of Mario and Jiji — the well-known “Philokalia” speakers — reveal exactly this reality. The loud criticism and endless commentary circulating on YouTube and social media do not arise from genuine concern for their family or their well-being. Instead, for many people, this crisis is simply an opportunity — a convenient subject to generate views, increase subscribers, and make money.

Their family struggle has been turned into a spectacle. Their pain has become content. Their personal life has become a marketplace item for others’ profit. Those who should ideally hope for healing and reconciliation are instead calculating how to create more videos, more drama, and more clicks.

Let us be honest: these critics and commentators don’t want Mario and Jiji to reconcile and live peacefully. If the couple finds happiness again, the drama ends — and with it, the revenue. So instead of compassion, we see exaggeration. Instead of empathy, we see sensationalism. That is the sad culture we are witnessing: a society that feeds on the wounds of others.

And ironically, many of those who boldly attack or ridicule them may be living lives filled with even greater pain, insecurity, and brokenness. Often, people who shout the loudest about someone else’s failure are the ones who fear confronting their own.

No outsider has the right to define what is right or wrong in someone else’s personal life. What we can do — and what we should do — is to hope that Mario and Jiji are able to heal, rebuild, and step into a brighter future.

May they find peace amidst the noise.
May they rise above the chaos created around them.
May they walk toward a new chapter filled with clarity, strength, and joy.

സിബി ഡേവിഡ്,ന്യൂയോർക്ക്  

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.