ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ആയി അഡയാർ സെൻറർ പാസ്റ്ററായിരുന്ന എസ്.ഏബ്രഹാം അരുൾ രാജ്( ലാലു 72 ) നിയമിതനായി.
കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി. തോമസിൻ്റെ ഒഴിവിലേക്കാണ് നിയമനം.
ചെന്നൈ ഇരുമ്പല്ലിയൂരിൽ ഇന്ന് നടന്ന മുൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി. തോമസിൻ്റെ സംസ്കാര ശുശ്രൂഷയ്ക്കിടയിലാണ് ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രഖ്യാപനം നടത്തിയത്.
1977 ൽ ടി.പി.എം സഭയുടെ ശുശ്രൂഷകനായിട്ടായിരുന്നു തുടക്കം. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും മിഡിൽ ഈസ്റ്റിലും (ദുബായ്) സഭയുടെ ശുശ്രൂഷകനായിരുന്നു .
ബെംഗളൂരു ഫ്രെയ്സർ ടൗൺ സ്വദേശിയായ
പരേതരായ സുന്ദർരാജ് - സ്വർണ്ണ ദമ്പതികളുടെ മകനാണ്.
സഹോദരി . മദർ രൂത്ത് ആസ്ട്രേലിയ റ്റി.പി.എം സഭാ ശുശ്രൂഷക.
സഭയുടെ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ , അസോസിയേറ്റഡ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ തുടരും.

പാസ്റ്റർ എസ്.ഏബ്രഹാം

