ഇങ്ങനെ ഒരു വിഷയം ചര്‍ച്ച ചെയ്യുവാന്‍ കാരണമായത് പെസഫിക് മഹാസമുദ്രത്തിന്‍റെ തീരത്തു സ്ഥിതി ചെയ്യുന്നതും തെക്കെ അമേരിക്കയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തു തീരത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നതും ഭൂകമ്പ സാധ്യത ഏറെ ഉള്ളതുമായ സ്ഥലമാണ് കൊളംബിയ. ഭൂമി ശാസ്ത്രപരമായി പനാമ, ബ്രസീല്‍, പെറു, ഇക്കഡോര്‍ എന്നീ സ്ഥലങ്ങളുമായി അടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. ഇതിന്‍റെ തലസ്ഥാനം ബൊഗോട്ട എന്ന പട്ടണമാണ്. സ്പാനിഷ് ഭാഷയാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. കൊളംബിയന്‍ കറന്‍സി പെസോ എന്ന പേരില്‍ അറിയപ്പെടുന്നു. ഏകദേശം 1600 കിലോമീറ്റര്‍ തീരദേശമാണ് ഇതിനുള്ളത്. ഇത്രയും വിശദീകരിച്ച് പറഞ്ഞ ഉദ്ദേശം എല്ലാ കാലത്തും എവിടെയും ദൈവം തന്‍റെ പ്രവര്‍ത്തികള്‍ നടത്തിക്കൊണ്ടിരിക്കും. അത് ജാതി വ്യത്യാസമോ വര്‍ണ്ണ വ്യത്യാസമോ ഒന്നുമില്ലാതെ ദൈവം മനുഷ്യരെ സ്നേഹിക്കുകയും അതോടൊപ്പം ശിക്ഷിക്കുകയും ചെയ്യാറുണ്ട്. എന്ത് എന്ന് ചോദിച്ചാല്‍ ദുഷ്ടന്‍റെ മരണത്തില്‍ പോലും ദൈവത്തിന് പ്രസാദമില്ല. എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണം എന്നുള്ളത് ദൈവം ആഗ്രഹിക്കുന്ന വിഷയമാണ്. പലപ്പോഴും ദൈവിക ശബ്ദങ്ങള്‍ കേട്ടിട്ടും അനുസരിക്കാതെ പോകുന്ന സമൂഹത്തിലേക്ക് ദൈവം ചില ശോധനകളും പരീക്ഷണങ്ങളും അയക്കുക സാധാരണമാണ്. അത് പ്രകൃതിയെ കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കൂടുതലായുള്ളത് അതില്‍ പ്രധാനമായും മൂന്ന് രീതികളാണ് ദൈവം അവലംബിക്കുന്നത്.
1 കാറ്റ്,
2 അഗ്നി,
3 വെള്ളം. അതോടൊപ്പം ചില പ്രത്യേക സന്ദര്‍ശനങ്ങള്‍ അയക്കും അതില്‍ പ്രധാനമായിട്ടും ഉള്ളതാണ് ഭൂകമ്പം അതാണ് ഇപ്പോള്‍ കൊളംബിയയില്‍ സംഭവിച്ചത്. 7.4 റിക്ടര്‍ സ്കെയിലില്‍ ഉണ്ടായ പ്രഥമ ദൃഷ്ടി 224 പേരില്‍ കൂടുതല്‍ ആള്‍ക്കാര്‍ മരണപ്പെട്ടു. 2700 പേരെ കാണാതായി ആയിരത്തിലധികം പേര്‍ക്ക് പരിക്ക് പറ്റി. മാത്രമല്ല ആശുപത്രികള്‍ അടക്കം കൂറ്റന്‍ കെട്ടിടങ്ങള്‍ പൊട്ടികീറി നിലംപൊത്തി. മരണസംഖ്യ ഇനിയും ഉയരുവാനാണ് സാധ്യത ദൈവവചന വെളിച്ചത്തില്‍ ആരംഭകാലം മുതല്‍ ദൈവം വിവിധ തരത്തിലുള്ള ശിക്ഷകള്‍ നടത്തിയതായി കാണാം.
ആദ്യ മനുഷ്യനായ ആദാമിന്‍റെ വീഴ്ച കാരണം ദൈവം അവരെ ശിക്ഷിച്ചു. ഏദെന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കി സന്താനങ്ങള്‍ പെരുകിയപ്പോള്‍ അവര്‍ ബോധിച്ചത് പോലെ ജീവിതം നയിച്ചതിന്‍റെ വെളിച്ചത്തില്‍ നോഹയുടെ കാലത്ത് ജലപ്രളയം വരുത്തി. അനുസരണം കെട്ട സകലത്തെയും മുക്കി കളഞ്ഞു. അനന്തരം നോഹയുടെ പുത്രന്മാരില്‍ കൂടെ ലോകത്തില്‍ സന്താനങ്ങള്‍ പെരുകി. അവര്‍ പിന്നെ ദൈവത്തെ വിട്ടുപോയി വിഗ്രഹസേവയിലേക്കും മറ്റും വഴുതി വീണു. ദൈവത്തോടുള്ള മത്സരം മൂലം ദൈവം ഭാഷ കലക്കി ജനത്തെ ഭൂതലത്തില്‍ ഒക്കെയും ചിതെറിച്ചു കളഞ്ഞു. ഇതിനിടയില്‍ ദൈവം അബ്രഹാമിനെ വിളിച്ച് വാഗ്ദത്തങ്ങള്‍ നല്‍കി. അതിലൂടെ വാര്‍ദ്ധക്യത്തിലും ഇസ്ഹാക്കിനെ നല്‍കി. ഇസ്ഹാക്കിലൂടെ യാക്കോബും ഉണ്ടായി. യാക്കോബിലൂടെ 12 ഗോത്രപിതാക്കന്മാരെ നല്‍കി. ഇസ്രയേല്‍ എന്ന സമൂഹം വര്‍ദ്ധിച്ചു. ദൈവം അവരെ നയിക്കുന്നത് താല്പര്യമില്ലാതെ വരികയും അവര്‍ക്ക് ജാതികളെപ്പോലെ രാജാവിനെ വേണമെന്ന് ശഠിക്കുകയും ചെയ്തതിന്‍റെ മറുപടിയായി ദൈവം ബെന്യാമിന്‍ ഗോത്രത്തിലെ ശൗലിനെ ഇസ്രയേലിന്‍റെ രാജാവായി അഭിഷേകം ചെയ്തു. അവന്‍റെ അനുസരണക്കേട് നിമിത്തം രാജ്യത്തു നിന്നും ദൈവം നീക്കി യിശ്ശായിയുടെ മകനായ ദാവീദിനെ രാജാവാക്കി. ശേഷം ശലോമോനും അവന്‍റെ മകന്‍ രെഹബെയാമും രാജാവായി. ദൈവ ആലോചനയെക്കാള്‍ യൗവനക്കാരുടെ ആലോചനകള്‍ക്ക് ചെവി കൊടുത്തതിനാല്‍ രാജ്യത്വം വിഭാഗിച്ചു യൊരോബെയാമിന് 10 ഗോത്രങ്ങള്‍ നല്‍കി. ദാവീദിനോട് സത്യം ചെയ്തതുപോലെ രഹബ്യാമിന് രണ്ട് ഗോത്രങ്ങള്‍ ലഭിച്ചു. യൊരോബെയാം മൂലം വിഗ്രഹ ആരാധന ആരംഭിച്ചതിനാല്‍ ദൈവകോപം ഉണ്ടായി. ജാതീയ രാജാക്കന്മാരെ അയച്ച് ജനങ്ങള്‍ പ്രവാസികളായി പോകേണ്ടി വന്നു. അവര്‍ നിലവിളിച്ചപ്പോള്‍ ദൈവം അവരെ വിടുവിച്ചു. ആ കാലം മുതല്‍ ദൈവത്തിന്‍റെ ശബ്ദങ്ങള്‍ കേള്‍ക്കാതെ 400 വര്‍ഷങ്ങള്‍ ഇരുള്‍ അടഞ്ഞ കാലഘട്ടമായി ജനങ്ങള്‍ തങ്ങള്‍ക്ക് ബോധിച്ചത് പോലെ ജീവിച്ചു.
ഈ കാലഘട്ടത്തിലാണ് കര്‍ത്താവിന്‍റെ വഴി നിരപ്പാക്കാന്‍ വന്നത് മുഖം നോക്കാതെ സത്യം വിളിച്ചു പറഞ്ഞ യോഹന്നാനെ ശിരച്ഛേദം ചെയ്തു. യേശു തന്‍റെ പരസ്യ ശുശ്രൂഷയില്‍ യഹൂദ ജനത്തെ വിമര്‍ശിച്ച്. തല്‍ഫലമായി യഹൂദന്മാര്‍ യേശുവിനെക്രൂശില്‍ തറപ്പിച്ചു. സകല മാനവജാതിയുടെയും രക്ഷകനായി യേശു ഭൂമിയില്‍ ജനിച്ചു, മരിച്ചു, സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയി. മൂന്നര വര്‍ഷത്തെ യേശുവിന്‍റെ പരസ്യ ശുശ്രൂഷകളെ വേളയില്‍ സമ്പാദിച്ച ശിഷ്യഗണത്തോടെ ഭൂലോകം മുഴുവനും പോയി സുവിശേഷം അറിയിക്കാനുള്ള ദൗത്യങ്ങള്‍ ഏല്‍പ്പിച്ചു. അപ്പൊസ്ഥന്‍മാരില്‍ കൂടെ ഉപദേശങ്ങള്‍ ലഭിച്ചു. അത് അനുസരിക്കുന്നവര്‍ക്ക് രക്ഷയും തിരസ്കരിക്കുന്നവര്‍ക്ക് ശിക്ഷയും ദൈവം ഒരുക്കി. അത് എത്ര ഉന്നതനാണെങ്കിലും ദൈവത്തോട് മത്സരിക്കുന്നവരെ ദൈവം ശിക്ഷിക്കും. ദൈവസന്നിധിയില്‍ ആയിരുന്ന ലൂസിഫര്‍ ജീവിതത്തില്‍ നിഗളം എന്ന പാപം പ്രവേശിച്ചപ്പോള്‍ ദൈവസന്നിധിയില്‍ നിന്നും തള്ളിക്കളഞ്ഞു. പിന്നെത്തേതില്‍ സാത്താന്‍ ജനത്തെ പാപവഴിയിലൂടെ നടത്തുവാന്‍ പ്രേരിപ്പിക്കുകയും അനേക രാഷ്ട്രങ്ങളും വ്യക്തികളും സാത്താന്‍റെ പ്രലോഭനത്തില്‍ കുടുങ്ങി, ദൈവത്തില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്നു. ബാബിലോണ്‍ രാജാവായ നെബുഖദനേസര്‍ തനിക്ക് തന്നെ വലിയവനായി തോന്നിയതിന്‍റെ ഫലമായി ദൈവം രാജാവിനെ കാളയെപോലെ പുല്ല് തീറ്റിച്ചു. ഒടുവില്‍ ദൈവത്തിങ്കലേക്ക് കണ്ണുയര്‍ത്തി നിലവിളിച്ചപ്പോള്‍ ദൈവം രാജാവിനെ യഥാസ്ഥാനപ്പെടുത്തി സിംഹാസനത്തില്‍ ഇരുത്തി. ദൈവം നിഗളികളോട് എതിര്‍ത്ത് നില്‍ക്കുകയും താഴ്മ ഉള്ളവര്‍ക്ക് കൃപ നല്‍കുകയും ചെയ്യും. ദൈവശിക്ഷ ഏറ്റുവാങ്ങിയ അനേക രാജ്യങ്ങളും വ്യക്തികളും ഉണ്ട്. അവര്‍ക്ക് ആര്‍ക്കും ദൈവത്തെ പരാജയപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. യഹൂദ രാജാക്കന്മാര്‍ ആയാലും ഇസ്രായേല്‍ രാജാക്കന്മാരായാലും ദൈവത്തെ ഉപേക്ഷിച്ച് അന്യ ദൈവങ്ങളെ സേവിപ്പാന്‍ പോയിട്ടുണ്ടോ അവരെയെല്ലാം ദൈവം വിവിധ വഴിയിലൂടെ ശിക്ഷിച്ചിട്ടുണ്ട്. ആഹാബ് രാജാവ് ജനത്തെ വിഗ്രഹ സേവയിലേക്ക് നയിച്ചതിന്‍റെ പരിണിതഫലമായി ഫലമായി ദേശത്തു വരള്‍ച്ചയുണ്ടായി.
ഏലിയാ പ്രവാചകനിലൂടെ പ്രഖ്യാപിച്ച ശിക്ഷ മൂന്നര വര്‍ഷക്കാലം നീണ്ടുനിന്നു. തല്‍ഫലമായി ആഹാബ് രാജാവ് മൃഗങ്ങള്‍ക്ക് പുല്ലു പറിക്കാന്‍ സിംഹാസനം വിട്ട് ഇറങ്ങേണ്ടി വന്നു. നിനവേ പട്ടണക്കാരുടെ വഴിപിഴച്ച ജീവിതം മൂലം ദൈവം യോനാ പ്രവാചകനെ അയച്ച് നാശത്തെക്കുറിച്ച് പ്രസംഗിപ്പിച്ചു. കൊട്ടാരം മുതല്‍ കുടില്‍ വരെയുള്ള ജനങ്ങളും മൃഗങ്ങളും രട്ടുടുത്ത് അനുതപിച്ചു ദൈവത്തോട് നിലവിളിച്ചു ദൈവം അനര്‍ത്ഥത്തില്‍ നിന്നും അവരെ വിടുവിച്ചു. ഈ സംഭവങ്ങളെല്ലാം ഈ കാലങ്ങളില്‍ മുന്നറിയിപ്പായി നല്‍കിയതിന്‍റെ ഉദ്ദേശം, ദൈവം മുഖം നോക്കാതെ സകലരെയും ശിക്ഷിക്കുന്നു എന്ന സത്യം ആണ്. ദൈവം മുഖാമുഖമായി സംസാരിച്ചിരുന്ന മോശെയോട് ദൈവം കരുണ കാണിക്കാതെ ശിക്ഷിച്ചു കാനാന്‍ നാട്ടിലേക്ക് ഉള്ള പ്രവേശനം നിഷേധിച്ചു എങ്കിലും ദൈവം ഒരു വ്യവസ്ഥ ചെയ്തിട്ടുണ്ട് അത് ഇപ്രകാരമാണ് ഏത് നീചപാപിയെയും നീതിമാന്‍ ആക്കുന്ന പ്രക്രിയയെ കുറിച്ച് ആവര്‍ത്തന പുസ്തകം ആറാം അധ്യായം 25-ാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നത് 'നമ്മുടെ ദൈവമായ യഹോവ നമ്മോട് കല്‍പ്പിച്ചതുപോലെ നാം അവന്‍റെ മുമ്പാകെ സകല കല്‍പ്പനകളും ആചരിപ്പാന്‍ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കില്‍ നാം നീതിയുള്ളവര്‍ ആയിരിക്കും.' അപ്പൊസ്തോല പ്രവര്‍ത്തി 10:34,35 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നത് ദൈവത്തിന് മുഖപക്ഷം ഇല്ല എന്നും ഏത് ജാതിയിലും ദൈവത്തെ ഭയപ്പെട്ടു നീതി പ്രവര്‍ത്തിക്കുന്നവനെ ദൈവം അംഗീകരിക്കും ഈ മഹല്‍ സത്യത്തിന്‍റെ വെളിച്ചത്തില്‍ മാത്രമേ ദൈവം പ്രവര്‍ത്തിക്കുകയുള്ളൂ. എന്നാല്‍ ഈ പരമസത്യത്തില്‍ നിന്നും വ്യതിചലിച്ച് മുന്നോട്ട് പോകുമ്പോള്‍ ആണ് ദൈവം ചില ശിക്ഷകള്‍ അയക്കുന്നത് അത് എത്ര ഉന്നതനായാലും ശ്രേഷ്ഠതയുള്ള രാജ്യമായാലും ദൈവം ശിക്ഷകള്‍ അയയ്ക്കും. ഈ സമയം ദൈവത്തിങ്കലേക്ക് രാഷ്ട്രമായാലും വ്യക്തികള്‍ ആയാലും മടങ്ങിവരവ് ആണ് ദൈവം പ്രതീക്ഷിക്കുന്നത്. ആകയാല്‍ എവിടെയെങ്കിലും ഒരു നാശം ഭവിക്കുമ്പോള്‍ അവരെ നാം ശിക്ഷിക്കാതെ സൃഷ്ടാവിങ്കിലേക്ക് ഭരമേല്‍പ്പിക്കുക. കൊളംബിയയിലെ നാശങ്ങള്‍ അവിടെയുള്ള ജനങ്ങളുടെ കണ്ണ് തുറപ്പിക്കട്ടെ മറ്റുള്ളവര്‍ ഇത് കാണുമ്പോള്‍ ഉന്നത ഭാവവും നിഗളവും ഉപേക്ഷിച്ച് ദൈവത്തിങ്കലേക്ക് മടങ്ങി വരുവാനുള്ള സന്ദര്‍ഭങ്ങളായി തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദൈവം ഏവര്‍ക്കും കൃപ ചെയ്യട്ടെ.

പാസ്റ്റര്‍ പി. പി. കുര്യന്‍

