PRAVASI

പാസ്റ്റർ എൻ. സി വർക്കി അന്തരിച്ചു

Blog Image

ചിക്കാഗോ: ദീർഘകാലം ചിക്കാഗോ ഐപിസി ഹെബ്രോൻ സഭയിലെ അംഗവും  ശുശ്രൂഷാ സഹായിയുമായിരുന്ന  പാസ്റ്റർ എൻ സി വർക്കി (തങ്കച്ചൻ 82) കേരളത്തിൽ വെച്ച് നിര്യാതനായി.  വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വടശ്ശേരികരയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു പരേതൻ. നെടിയ കാലായിൽ കുടുംബാംഗമാണ്. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ വിവിധ സഭകളിൽ കഴിഞ്ഞ 52 വർഷം സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏലിയാമ്മ വർക്കിയാണ് ഭാര്യ. ഫെയ്ത്ത് റോയി ഇട്ടി ചെറിയ (ചിക്കാഗോ ) സാം വർഗീസ് ( ന്യൂജേഴ്‌സി ) എന്നിവർ മക്കളും ഇവാ. റോയി ഇട്ടിച്ചെറിയ( ചിക്കാഗോ), സനു വർഗീസ് (ന്യൂജേഴ്‌സി) എന്നിവർ മരുമക്കളുമാണ്. ജഫ്രീൻ, ജറമി എന്നിവർ കൊച്ചുമക്കളാണ്.

ശവസംസ്കാരം ഫെബ്രുവരി 7ന് വടശ്ശേരിക്കര പെഴുംമ്പാറ ചർച്ച് ഓഫ് ഗോഡ്  സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.

 പാസ്റ്റർ എൻ. സി വർക്കി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.