PRAVASI

പാസ്റ്റർ കെ. ജെ. മാത്യു (83) ടെന്നസിയിൽ നിര്യാതനായി

Blog Image

ടെന്നസി: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്ന പാസ്റ്റർ കെ. ജെ. മാത്യു (83) നിര്യാതനായി.

ഭാര്യ: കുഞ്ഞുമോൾ മാത്യു.
മക്കൾ: ജോസ്, ജോയി, ജയ.

മുണ്ടക്കയം CMS ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുളക്കുഴ മൗണ്ട് സിയോൺ ബൈബിൾ കോളേജിൽ വേദപഠനം നടത്തി. തുടർന്ന് അവിടെ തന്നെ അധ്യാപകവൃത്തിയിൽ തുടർന്നു വരവേ ഉപരി പഠനത്തിനായി 1964-ൽ ടെന്നസിയിലെ ലീ കോളേജിൽ എത്തി. പഠനാനന്തരം കേരളത്തിലേക്ക് മടങ്ങി. വീണ്ടും അമേരിക്കയിൽ എത്തിയ പാസ്റ്റർ കെ.ജെ. മാത്യു 1986-ൽ ടെന്നസിയിൽ ടൈനർ ചർച്ച് ഓഫ് ഗോഡ് എന്ന സഭയ്ക്ക് ആരംഭം കുറിച്ചു. വടക്കേ അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സമ്മേളനമായ PCNAK ൻ്റെ കൺവീനർ ആയി രണ്ടു തവണയും, NACOG കുടുംബ സംഗമത്തിൻ്റെ ദേശീയ അധ്യക്ഷൻ ആയി രണ്ടു തവണയും സുസ്തർഹ്യ സേവനം ചെയ്തിരുന്നു. ചർച്ച് ഓഫ് ഗോഡ് സഭകളുടെ ചർച്ച് ഗ്രോത്ത് ഡയറക്ടർ പദവിയും അലങ്കരിച്ചിരുന്നു.

ഭൗതിക ശരീരം ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ ടെന്നസി ഹിക്സണിലുള്ള ദി മിനിസ്ട്രി സെൻ്ററിൽ (The Ministry Center, 2929 Hamil Road, Hixson, TN 37343) പൊതുദർശനത്തിന് വെയ്ക്കുന്നതോടൊപ്പം 5 മണി മുതൽ അനുസ്മരണ ശുശ്രൂഷയും നടക്കും. ജൂൺ 21 ശനിയാഴ്ച രാവിലെ 9 ന് ഇതേ ആലയത്തിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഭൗതിക ശരീരം സംസ്കരിക്കും.

പാസ്റ്റർ കെ. ജെ. മാത്യു 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.