ഒക്റ്റോബർ 25 ശനിയാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പാരീഷ് ഡേ ആഘോഷിച്ചു . 5 മണിക്ക് ഇടവക വികാരി റെവ. ഫാ .ജോസെഫ് തറയ്ക്കൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. കലാപരിപാടികളുടെ ആരംഭത്തിൽ റെവ. ഫാ .ജോസെഫ് തറയ്ക്കൽ സ്വാഗതം ആശംസിച്ചു , ലീജിയൻ ഓഫ് മേരീ റിപ്പോർട്ട് ജൊസിനാ താന്നിച്ചുവട്ടിൽ , സെ.ജോസെഫ് കൂടാരയോഗം റിപ്പോർട്ട് ഫിലിപ്സൺ താന്നിച്ചുവട്ടിൽ , സെ സ്റ്റീഫൻസ് കൂടാരയോഗം റിപ്പോർട്ട് സുജ വെട്ടിക്കാട്ട് , സേക്രഡ് ഹാർട്ട് കൂടാരയോഗം റിപ്പോർട്ട് ജിൻസ് താനത്ത് ,സൺഡേ സ്കൂൾ റിപ്പോർട്ട് സിമി തൈമാലിൽ (DRE ) ,മിഷൻ ലീഗ് റിപ്പോർട്ട് ജോസെഫ് അച്ചിറത്തലെയ്‌ക്കൽ എന്നിവർ അവതരിപ്പിച്ചു . കെ.സി.എസ് ഡിട്രോയിറ്റ് വിൻഡ്സർ സംഘടനയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ജെയിൻ കണ്ണച്ചാൻപറമ്പിൽ ആശംസ അർപ്പിച്ചു . അനു മൂലക്കാട്ട് , ആഷ്‌ലി ചെറുവള്ളിൽ , ജെയ്ഡൻ എരുമത്തറ ,ഗാവിൻ കാലായിൽ എന്നിവർ എം.സീ. മാരായിരിന്നു .ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ ,പാരീഷ് കൗൺസിൽ അംഗങ്ങൾ പ്രോഗ്രാം കോർഡിനേറ്റർ അനു മൂലക്കാട്ട് എന്നിവരുടെ അക്ഷീണമായ നേത്രുത്വവും പരിശ്രമവുമാണ് പാരീഷ്ഡേ മനോഹരമായത് . അനു മൂലക്കാട്ട് , കൃതജ്ഞത പറഞ്ഞു . തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.








