PRAVASI

പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന് ചിക്കാഗോയില്‍ ഗംഭീര സ്വീകരണം നല്കി

Blog Image


ചിക്കാഗോ: പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ചിക്കാഗോ പൗരാവലി അത്യുജ്വല സ്വീകരണം നല്കി. സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിന്‍റെ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഐഒസി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് ജോര്‍ജ് പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു.
കെഎസ്യുവിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന വി.കെ. ശ്രീകണ്ഠന്‍ താന്‍ കൈവെച്ച മേഖലകളിലൊക്കെ തന്‍റെ കയ്യൊപ്പ് പതിച്ച വ്യക്തിത്വമാണ്. ഷൊര്‍ണ്ണൂര്‍ നഗരസഭാംഗം, നഗരസഭ പ്രതിപക്ഷനേതാവ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം തുടങ്ങി പാര്‍ലമെന്‍റ് അംഗം വരെയുള്ള തന്‍റെ രാഷ്ട്രീയ ജീവിതം സാധാരണക്കാരെയും പാവപ്പെട്ടവരെയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് ഉള്ളതായിരുന്നു. ഇടത് കോട്ടയായ പാലക്കാടിനെ ത്രിവര്‍ണ്ണ പതാക അണിയിച്ചത് എം.ബി. രാജേഷിനെ അട്ടിമറിച്ചായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും എം. വിജയരാഘവനെ അരലക്ഷത്തിലധികം വോട്ടിന് പരാജയപ്പെടുത്തിയാണ് പാര്‍ലമെന്‍റില്‍ എത്തിയത്.
സെക്രട്ടറി ജോര്‍ജ് ജോസഫ് കൊട്ടുകപ്പള്ളി സ്വാഗതം ആശംസിക്കുകയും പരിപാടികളുടെ എം.സി ആയിരുന്ന ജോര്‍ജ് പണിക്കര്‍ തന്‍റെ അദ്ധ്യക്ഷപ്രസംഗത്തില്‍ വി.കെ. ശ്രീകണ്ഠന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചിക്കാഗോ I.O.C യുടെ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്നുI.O.C ദേശീയ പ്രസിഡണ്ട് സതീശന്‍ നായര്‍, മുന്‍ കേരളാ ചാപ്റ്റര്‍ പ്രസിഡണ്ട് പോള്‍ പി. പറമ്പി, മുന്‍ ദേശീയ ചെയര്‍മാന്‍ തോമസ് മാത്യു, ദേശീയ വൈസ് പ്രസിഡണ്ട് പ്രൊഫ. തമ്പി മാത്യു, വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ സഹധര്‍മ്മിണിയും KPCC യുടെ ജനറല്‍ സെക്രട്ടറിയുമായ കെ.എ. തുളസി, മുന്‍ പ്രസിഡണ്ട് സന്തോഷ് നായര്‍ എന്നിവരും ആശംസാപ്രസംഗങ്ങള്‍ നടത്തി.
തന്‍റെ മറുപടി പ്രസംഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉള്‍പാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി ആണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ നൂറിലധികം എംഎല്‍എമാരുമായി അധികാരത്തില്‍ വരുമെന്നും പ്രസ്താവിക്കുകയുണ്ടായി. ചിക്കാഗോയിലെത്തി I.O.Cപ്രവര്‍ത്തകരെ കണ്ടതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. വൈസ് പ്രസിഡണ്ട് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ജനറല്‍ സെക്രട്ടറി അച്ചന്‍കുഞ്ഞു മാത്യു, ട്രഷറര്‍ ആന്‍റോ കവലയ്ക്കല്‍, വൈസ് പ്രസിഡണ്ട് അബ്രഹാം ജോര്‍ജ് (തമ്പി), സെക്രട്ടറി ബൈജു കണ്ടത്തില്‍, റ്റോമി അമ്പനേട്ട്, ബിജു കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോസ് മണക്കാട്, ജിക്കുമോന്‍ ജോസഫ്, ബാബു മാത്യു എന്നിവരോടൊപ്പം ചിക്കാഗോയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പം നില്ക്കുന്ന മലയാളി സൗഹൃദ കൂട്ടായ്മയും സന്നിഹിതരായിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.