ഓഷ്യാനയിലെ ക്നാനായ ക്കാരുടെ കൂട്ടായ്മയായ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് ഓഷ്യാന യുടെ 6 മത് കൺവെൻഷൻ പൈതൃകം 2026 സിഡ്നി യിലെ william inglis ഹോട്ടലിൽ ഏപ്രിൽ 10,11,12 തിയതികളിൽ നടത്തപ്പെടുന്നു. ഇതിന്റെ ടിക്കറ്റ് വിൽപ്പനയുടെ ഔദ്യ ഗിക ഉത്‌ഘാടനം സെപ്റ്റംബർ മാസം 6 ന് സിഡ്നിയിലെ ഓണാഘോഷ പരിപാടിയിൽ കെസിസി ഓ പ്രസിഡന്റ് ജോസ് എബ്രഹാം ചക്കാലപ്പറമ്പിൽ കൺവെൻഷൻ ചെയർമാനും, സിഡ്നി ക്നാനായ കാത്തോലിക് അസോസിയേഷൻ പ്രസിഡന്റ്റുമായ ബേബി ജോസഫ് പാട്ട കണ്ടത്തിലിനു അത്യത്തെ ടിക്കറ്റ് നൽകി ഉൽഘാടനം നിർവഹിച്ചു. കെസിസി ഓ വൈസ് പ്രസിഡന്റ് ജിജോമോൻ തോമസ്, കെസിസി ഓ നാഷണൽ കൗൺസിൽ മെംബേർസ് വിനു എബ്രഹാം, ജോസി ഷിജു എന്നിവരും സന്നിഹിതരായിരുന്നു. Skca യുടെ എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സും ഈ പരിപാടിയിൽ പങ്കെടു ത്തു
കെസിസി ഓ കൺവെൻഷൻ എല്ലാ രണ്ടു വർഷവും കൂടിയാണ് നടക്കുന്നത്.സിഡ്നി ക്നാനായ കാത്തോലിക് അസോസിയേഷനാണു ഈ വർഷത്തെ കൺവെൻഷന് ആദിത്യമരുളുന്നത്
1700 പേർക്കുള്ള താമസമാണ് 4 ഹോട്ടലുകളിലായി 3 ദിവസത്തെ ഈ വലിയ ക്നാനായ മാമാങ്കത്തിനായി ക്രമീകരീച്ചിരിക്കുന്നത്. ടിക്കറ്റ് വിൽപ്പന ആരംഭിച്ചു വെറും 25 ദിവസത്തിനുള്ളിൽ 1700 പേര് ബുക്ക് ചെയ്ത ചരിത്ര നേട്ടവും ഈ കൺവെൻഷന്റെ പ്രത്യേക ത യാണ്,. ഓഷ്യനയുടെ ചരിത്രത്തിൽ അത്യമായാണ് എത്രയും ജനപങ്കാളിത്തമുള്ള ഒരു കൺവെൻഷൻ നടക്കുന്നത്
സഭയും, സമുദായം ഒന്നിച്ചു നിൽക്കുക എന്നത് ഏതൊരു ക്നാനായ ക്കാരെന്റെയും വികാരമാണെന്നും എല്ലാ ക്നാനായക്കാരും അതാണ് ആഗ്രഹിക്കുന്നതെന്നും അതുവഴി വളർന്നുവരുന്ന തലമുറയ്ക്ക് നമ്മൾ മാതൃക കാണിച്ചുകൊടുത്ത് അവരെ നമ്മോടുചേർത്തു നിർത്തി നമ്മുടെ സമുദായത്തിന് യാതൊരു കോട്ടവും കൂടാതെ നൂറ്റാണ്ടുകളോളം കാത്തുപരിപാലിക്കുക എന്നത് ഓഷ്യനയിലെ ഓരോ ക്നാനായക്കാരെന്റെയും കർത്തവ്യമാണെന്ന തിരിച്ചറിവാണ് ഇത്രയും വലിയ ജനപിന്തുണ ഈ കൺവെൻഷൻന് കിട്ടിയത്. നീണ്ട 12 വർഷത്തെ ഇടവേളക്കുശേഷം നമ്മുടെ സഭാപിതാക്കന്മാർ ഈ കൺവെൻഷന് പങ്കെടുക്കുന്നു എന്ന ചരിത്രനേട്ടവും ഈ കൺവെൻഷന് മാറ്റുകൂട്ടുന്നു
എല്ലാ ക്നാനായകാരെയും ഒരു കുടക്കീഴിൽ അണിനിരത്തി, തനിമയും, ഒരുമയും, വിശ്വസവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുവാൻ ഈ കമ്മിറ്റി വന്ന നാളുമുതൽ തുടങ്ങിയ പരിശ്രമത്തിന് ലക്ഷ്യം കാണുന്നു എന്നത് അഭിമാനത്തോടെ പറയാൻ ആഗ്രഹിക്കുന്നു
എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ സാധിക്കുന്ന, ഒരുമയുടേയും സാഹോദര്യത്തിൻ്റെയും മാതൃക പ്രതിഷ്‌ഠിക്കുന്ന ഒരുപാട് നല്ല മുഹൂർത്തങ്ങൾ സൃഷ്‌ടിക്കുവാനായിട്ട് SKCA എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ കമ്മിറ്റികൾ രൂപീകരിച്ച് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചുവരുന്നുവെന്നും ഈ അസുലഭ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനായിട്ട് ഓഷ്യാനയിലെ എല്ലാ ക്നാനായ മക്കളേയും സിഡ്‌നിയിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളുന്നുവെന്നും കെ.സി.സി. ഒ പ്രസിഡൻ്റ് ജോസ് എബ്രാഹം, കൺവൻഷൻ ചെയർമാൻ ബേബി ജോസഫ്, കെ.സി.സി ഒ സെക്രട്ടറി ജോസഫ് ചാക്കോ എന്നിവർ അറിയിച്ചു
.jpg)



