തൊടുപുഴ: അരനൂറ്റാണ്ടുകാലം നീണ്ട പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പിൻവാങ്ങുന്നു. തൊടുപുഴയിൽ പി ജെ ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. പാർട്ടി മത്സരിക്കുന്ന 8 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പി ജെ ജോസഫ് പ്രഖ്യാപിച്ചു. ഇതിൽ 5 പേർ പുതുമുഖങ്ങളാണ്.
ആരോഗ്യപരമായ കാരണങ്ങളാലാണ് തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്മാറുന്നതെന്നും പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തവെ പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.ടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫും ഇരിങ്ങാലക്കുടയിൽ മുൻ എംഎൽഎ തോമസ് ഉണ്ണിയാടനും വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുത്തു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ നൽകിയിരിക്കുന്നത്.
സ്ഥാനാർത്ഥികൾ
1.തൊടുപുഴ- അപു ജോൺ ജോസഫ്
2.കോതമംഗലം- ഷിബു തെക്കുംപുറം
3.ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടൻ
4.കടുത്തുരുത്തി- മോൻസ് ജോസഫ്
5.ചങ്ങനാശ്ശേരി- വിനു ജോബ്
6.തിരുവല്ല- വർഗീസ് മാമൻ
7.കുട്ടനാട്- റെജി ചെറിയാൻ
8.കാഞ്ഞങ്ങാട്-ഷൈജി ഓട്ടപ്പള്ളിയിൽ


