PRAVASI

അമ്മയിലെ പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കാമെന്ന് ഉറപ്പുനൽകി; പി.സി. വിഷ്ണുനാഥ്

Blog Image

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. സംഘടനയിലെ പ്രശ്നങ്ങൾ ഭാരവാഹികൾ തന്നെ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതായി മന്ത്രി വ്യക്തമാക്കി. താരസംഘടനയുടെ ആഭ്യന്തര കാര്യങ്ങളിൽ സർക്കാർ അനാവശ്യമായി ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഇടപെടേണ്ട സാഹചര്യങ്ങളിൽ തീർച്ചയായും ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുക്കു പരമേശ്വരനുമായി ഇക്കാര്യങ്ങൾ സംസാരിച്ചതായും മന്ത്രി അറിയിച്ചു.

സിനിമാ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഭാരവാഹികളുമായി മന്ത്രി വിശദമായ ചർച്ച നടത്തി. സിനിമാ മേഖലയ്ക്ക് നിലവിൽ വ്യവസായ പദവി ലഭിച്ചിട്ടില്ലെന്നും, അത്തരമൊരു ആവശ്യം സംഘടന ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുപുറമെ, സിനിമകൾക്ക് ആവശ്യമായ ക്ലിയറൻസ് ലഭിക്കാൻ ഏകജാലക സംവിധാനവും, സുതാര്യതയ്ക്കായി ഇ-ടിക്കറ്റിംഗും നടപ്പിലാക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.