ന്യൂയോർക് : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ബ്രൂക്‌ലിൻ ,ക്വീൻസ് ,ലോങ്ങ് ഐലൻഡ് ഏരിയയിലുള്ള ഇടവകകളുടെ ഈ വർഷത്തെ ഒവിബിഎസ് ക്ലാസ്സുകൾ ,ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ജൂൺ 30 മുതൽ ജൂലൈ 2 വരെ സമുചിതം നടത്തപ്പെട്ടു . സൺഡേ സ്കൂൾ ഏരിയ കോർഡിനേറ്റർ മിനി കോശിയുടെയും ഒവിബിഎസ് കോർഡിനേറ്റർ സൗമ്യ മാത്യുവിന്റെയും നേതൃത്വത്തിൽ ഇരുന്നൂറോളം കുട്ടികളും അൻപതിലധികം അധ്യാപകരും വോളന്റിയേഴ്‌സും ഈ വർഷത്തെ ഒവിബിഎസ് അവിസ്മരണീയമാക്കി .വെരി .റെവ .പൗലോസ് ആദായി കോർ എപ്പിസ്കോപ്പ ,റെവ ഫാ.ജോൺ തോമസ് ,റെവ ഫാ.സി.കെ രാജൻ ,റെവ ഫാ.എബ്രഹാം ഫിലിപ്പ് ,റെവ ഫാ.ഡെന്നിസ് മത്തായി , ഇടവക വികാരി റെവ ഫാ.ജെറി വര്ഗീസ് എന്നിവരുടെ സാന്നിധ്യം ഏറെ അനുഗ്രഹപ്രദമായിരുന്നു . ആത്മീയ ഉത്തേജനം നൽകുന്ന ക്ലാസ്സുകളും ,പാട്ടുകളും ,ആക്ഷൻ സോങ്ങുകളും ,വർണ്ണാഭമായ ഒവിബിഎസ് റാലിയും മൂന്നു ദിവസം നീണ്ടുനിന്ന ഒവിബിഎസ് ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് ആസ്വാദ്യവും അനുഗ്രഹപ്രദവുമായ അനുഭവമായി മാറി .
.jpg)





