കേരള നിയമസഭയിൽ അവസരം. സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്. തസ്തിക മുഖ്യമന്ത്രി. വിദ്യാഭ്യാസയോഗ്യത വേണ്ട . നേരിട്ടുള്ള നിയമനം. 140 മണ്ഡലങ്ങളിൽ 102 ഇടളിൽ നിന്നും ജയച്ചവരിൽ കൈമുത്തിയവർക്കു മാത്രമായി തസ്തിക സംവരണം ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പ്, എഴുത്തുപരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ മാനേജ്മെൻ്റ് ചുമതലപ്പെടുത്തിരിക്കുന്ന കങ്കാണികൾ ശുപാർശചെയ്‌തിരിക്കുന്ന മൂന്നു പേരിൽ ഒരാൾക്ക് മുഖ്യമന്ത്രിസ്ഥാനം . ഇപ്പോൾ മൂന്നു പേരുകൾ നിർദ്ദേശികപ്പെട്ടിരിക്കുന്നു. രാഹുൽ ഗാന്ധിയെ പുകഴ്ത്തുന്ന 10 മുദ്രാവാക്യ o . സോണിയ ഗാന്ധിസ്തവം 5 മിനിറ്റിനുള്ളിൽ ചൊല്ലണം. പ്രയങ്ക ഗാന്ധി അഷ്ടോത്തര സ്തവം കാണാതെ ജപിക്കണം.
തുടർന്ന് ഫ്ലെക്സ്, ഇവൻ്റ് മാനേജ്മെൻ്റ് , സ്വീകരണം , തുടങ്ങിയവയിൽ കലാപാടവം അഭികാമ്യം. മൂന്നു പേർക്കായി 25 .മാർക്കിൻ്റെ ചോദ്യം. എ. ഐ. സി. സി പ്രസിഡൻ്റിൻ്റെ പടം വരച്ച് ഭാഗങ്ങൾ അടയാളപ്പെടത്തണം ഹൈക്കമാൻണ്ട് പേപ്പർ പരിശോധിക്കും. മൈനസ് മാർക്കുണ്ട്. മതേതരനാണെന്നു തെളിക്കുന്ന എസ് ഡി പി ഐ ,മുസ്ലിം ലീഗ്, സമസ്ത , ക്രിസ്ത്യൻ സഭാദ്ധ്യക്ഷന്മാരുടെ സാക്ഷ്യപത്രം. മോദിക്കും പിണറായിക്കും എതിരെ ഈരണ്ട് പുലഭ്യം പ്രസിദ്ധീകരിക്കാത്തത് .
പിന്നെ മെൻ്റൽ എബിലിറ്റിയിൽ ഒരു ചോദ്യം ഞാനാണോ അമ്മയാണോ പെങ്ങളാണോ അതോ അളിയനാണോ ഇന്ദിരാ ഗാന്ധിയെപ്പോലെ ഇരിക്കുന്നത്... ഇതിനു ഓപ്ഷനില്ല. മനോധർമ്മം.. ധർമ്മം !
ഒരു ഓട്ട മത്സരം കൂടി ആകാം. പക്ഷേ ഒരു അപകടമുണ്ട്. അപ്പോൾ പിന്നിലുള്ള രണ്ടു പേർ മുന്നിലാകുന്നവൻ്റെ കണങ്കാലിൽ പുറകിൽനിന്നു പിടിച്ചിട്ടാലോ?
സാമൂഹിക പാഠം:
മൂന്നു പൊന്നപ്പൻമാരല്ല ...തങ്കപ്പമാരാ... പക്ഷേ ഇതിലാരാ ഗോപാലകൃഷ്ണൻ ?

