PRAVASI

നായികയാകാൻ അവസരം! ‘മമ്മൂട്ടി കമ്പനി’യുടെ പത്താം സിനിമയിലേക്ക് കാസ്റ്റിംഗ് കാൾ

Blog Image

വൈവിധ്യമാർന്ന സിനിമകളിലൂടെ മലയാള സിനിമാ നിർമ്മാണ രംഗത്ത് വൻ വിപ്ലവം സൃഷ്ടിച്ച ‘മമ്മൂട്ടി കമ്പനി’ തങ്ങളുടെ പത്താമത്തെ ചിത്രത്തിലേക്ക് നായികയെ തേടുന്നു. ചിത്രത്തിന്റെ ഔദ്യോഗിക കാസ്റ്റിംഗ് കാൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തമിഴ് ഭാഷ വളരെ ഒഴുക്കോടെ സംസാരിക്കാൻ അറിയുന്ന, 30 നും 35 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് നായികാ വേഷത്തിലേക്ക് അണിയറപ്രവർത്തകർ പ്രധാനമായും നോക്കുന്നത്. തമിഴിനൊപ്പം മലയാളവും ഒരേപോലെ ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്നവർക്ക് കാസ്റ്റിംഗിൽ പ്രത്യേക മുൻഗണന ഉണ്ടായിരിക്കുമെന്നും അറിയിപ്പിലുണ്ട്.

താല്പര്യമുള്ളവർ തങ്ങളുടെ ഫുൾ സൈസ് ഫോട്ടോഗ്രാഫ്, ബയോഡാറ്റ, തമിഴിലുള്ള ഒരു സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോ, കൂടാതെ ഒരു മിനിറ്റ് ദൈർഘ്യമുള്ള മികച്ചൊരു പെർഫോമൻസ് വീഡിയോ എന്നിവ ഉൾപ്പെടുത്തി casting@mammoottykampanyproduction10.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. ‘നൻപകൽ നേരത്ത് മയക്കം’, ‘റോഷാക്ക്’, ‘കാതൽ’, ‘കണ്ണൂർ സ്‌ക്വാഡ്’, ‘ടർബോ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എത്തുന്ന പുതിയ പ്രോജക്റ്റ് ആയതിനാൽ വലിയ ആവേശത്തോടെയാണ് സിനിമാലോകം ഈ പത്താം ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രത്തിന്റെ പിആർഒ വർക്കുകൾ കൈകാര്യം ചെയ്യുന്നത് വൈശാഖ് സി വടക്കേവീടും ജിനു അനിൽകുമാറുമാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.