PRAVASI

ഓപ്പറേഷൻ തൂഫാൻ; മഹത്തരമായ പ്രവർത്തനമെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത

Blog Image

സംസ്ഥാന സർക്കാരിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മയക്കുമരുന്ന് മാഫിയായെ നിർമാർജനം ചെയ്യുവാനുള്ള ഓപ്പറേഷൻ തൂഫാൻ പദ്ധതി തികച്ചും മാതൃകാപരമായ പ്രവർത്തനമാണെന്നും ഒരു തലമുറയെ വിനാശത്തിൽ നിന്നും രക്ഷിക്കുന്നതിനുള്ള പോരാട്ടമാണെന്നും മലങ്കര മാർത്തോമ്മാ സഭാ മെത്രാപ്പോലിത്ത ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പ്രസ്താവിച്ചു . തൂഫാൻ പദ്ധതിയുമായി മുന്നിട്ടിറങ്ങിയ ആഭ്യന്തരമന്ത്രിയെ മാർത്തോമ്മാ മെത്രാപ്പോലീത്ത അഭിനന്ദിച്ചു .ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൂഫാൻ വാരിയർ ബാഡ്‌ജ് തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയെ ധരിപ്പിച്ചു . തിരുവല്ലയിൽ അഡ്വ. വർഗീസ് മാമ്മൻ MLA ഏർപ്പെടുത്തിയ MLA Merit
Award 2026 എന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു  മന്ത്രി രമേശ് ചെന്നിത്തല .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.