കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത ഉമ്മൻ ചാണ്ടി സാറിൻ്റെ രണ്ടാം ചരമ വാർഷികമാണ് .ഒരു രാഷ്ട്രീയ നേതാവ് എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്ന് കേരളത്തിലെ പൊതു സമൂഹത്തിന് കാട്ടിത്തന്ന ഉമ്മൻ ചാണ്ടി എന്ന ജന നേതാവിൻ്റെ ധന്യമായ സ്മരണകൾക്ക് മുന്നിൽ ഒരായിരം പുഷ്പങ്ങൾ അർപ്പിക്കുന്നു. വിദ്യാർത്ഥി യുവജന രാഷ്ട്രീയ കാലത്ത് പരിചയപ്പെട്ട ഉമ്മൻ ചാണ്ടി സാറുമായുള്ള സൗഹൃദബന്ധം ജീവിതവസാന കാലം വരെ നിലനിർത്തുവാൻ കഴിഞ്ഞു. രാഷ്ട്രീയത്തിൽ ആർക്കും പഠിക്കാവുന്ന രാഷ്ട്രീയ സർവ്വകലാശാലയാണ് ഉമ്മൻ ചാണ്ടി സാർ.അദ്ദേഹത്തിൻ്റെ മക്കളായ അഡ്വ. ചാണ്ടി ഉമ്മൻ MLA യോടും
Dr.മറിയ ഉമ്മനോടും, അച്ചു ഉമ്മനോടും ഭർത്താവ് ലിജോയോടും കുടുംബത്തോടുമുള്ള ഏറ്റവും അടുത്ത സൗഹൃദം നിലനിർത്താൻ കഴിയുന്നു എന്നുള്ളതും ഈ സമയത്ത് സ്മരിക്കുകയാണ്

.jpg)




