PRAVASI

വൺ ബിഗ് ബ്യുട്ടിഫുൾ ബിൽ

Blog Image

പ്രസിഡണ്ട് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾക്ക് നിവർത്തീകരണമായി ഇരുസഭകളും സങ്കീർണമായ ചർച്ചകളിലൂടെ അംഗീകരിച്ചു ജൂലൈ നാലിന് വൈറ്റ് ഹൗസിലെ തിരുമുറ്റത്തു വച്ച് ഒപ്പിട്ടു നിയമമാക്കിയ പുതിയ നികുതി നയങ്ങളാണ് തൊള്ളായിരത്തില്പരം പേജുകളുള്ള വൺ ബിഗ് ബ്യുട്ടിഫുൾ ബിൽ എന്ന് വിളിക്കുന്ന ഈ പുതിയ നിയമങ്ങൾ. ഇതിലെ എല്ലാ വിവരങ്ങളും സാധാരണക്കാരെ നേരിട്ട് ബാധിക്കയില്ലെങ്കിലും പ്രധാനമായ  ചില വിഷയങ്ങളിലേക്ക് വെളിച്ചം പകരുക എന്നതാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.
ടാക്സ് കട്ട് 2017  
ട്രംപ് ഭരണത്തിന്റെ ആദ്യ ടേമിൽ നികുതി നിരക്കിൽ കാര്യമായ ഇളവ് നൽകുകയുണ്ടായി.  കുറഞ്ഞ നികുതിയുള്ള ഈ  ഇളവുകൾ 2025 ൽ  അവസാനിക്കേണ്ടിയിരുന്നു എങ്കിലും അതിൽ പലതിനും മാറ്റം വരുത്താതെ സ്ഥിരമായി നിലനിർത്തിക്കൊണ്ടാണ് പുതിയ ബില്ല് അവതരിപ്പിച്ചിരിക്കുന്നത് .
ചൈൽഡ് ടാക്സ് ക്രെഡിറ്റ് 
പതിനാറ് വയസിനു താഴെയുള്ള കുട്ടികൾക്കു 2000 ഡോളർ ഉണ്ടായിരുന്ന ക്രെഡിറ്റ് 2200  ആക്കി ഉയത്തിയത് ഈ വര്ഷം മുതൽ പ്രാബല്യത്തിൽ വരും. വാർഷിക വരുമാനം 400,000 ഡോളറിനു മുകളിലുള്ളവർക്ക്  ഇത് ലഭിക്കുന്നതല്ല. 
പ്രോപ്പർട്ടി ടാക്സ്  ഡിഡക്ഷൻ 
നിലവിലുള്ള നിയമപ്രകാരം എത്രമാത്രം വീട്ടുകരമോ വേതനനികുതിയോ കൊടുത്താലും പതിനായിരം മാത്രമേ വരുമാനത്തിൽ നിന്നും കുറയ്ക്കുവാൻ കഴിയുമായിരുന്നുള്ളൂ. ന്യുയോർക് കാലിഫോർണിയ പോലെ പാർപ്പിട നികുതി അധികമുള്ള സംസ്ഥാനങ്ങളിൽ പാർക്കുന്നവരെ ഇത് കാര്യമായി ബാധിച്ചിരുന്നു. പുതിയ നിയമം ഈ ഇനത്തിൽ  നാല്പതിനായിരം വരെ ഇളവ് അനുവദിച്ചിരിക്കുന്നത് പലർക്കും ഒരു ആശ്വാസമാണ്.  
ബോഡർ സെക്യൂരിറ്റി 
അതിർത്തി സംരക്ഷണനത്തിനായി  350 ബില്യൻ ഡോളർ ബില്ലിൽ നീക്കിവച്ചിട്ടുണ്ട്. ബോർഡർ ഭിത്തികൾ ഇല്ലാത്ത സ്ഥലങ്ങളിൽ  മതിൽ പണിയുവാനും ഒപ്പം അതിക്രമിച്ചു കടക്കുന്നവരെ തടവുകാരായി പാർപ്പിക്കുവാൻ ജയിലുകൾ നിർമ്മിക്കുവാനും മറ്റും ഈ തുക ഉപയോഗിക്കും. 
ട്രംപ് അക്കൗണ്ട് 
അമേരിക്കയിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെ പേരിലും അവരുടെ സോഷ്യൽ സെക്യൂരിറ്റി ഉപയോഗിച്ച് ആയിരം ഡോളർ സർക്കാർ നിക്ഷേപിക്കും. ഇതിന്റെ കൂടെ മറ്റുള്ളവർക്കും കുട്ടിയുടെ പേരിൽ 5000 ഡോളർ വരെ നിക്ഷേപിക്കാവുന്നതാണ്. പതിനെട്ടു വയസിനു ശേഷം അനുവദനീയമായ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പണം ഉപയോഗിക്കാം.
എനർജി, ഇൻവൈറൻമെൻറ്റൽ
വാതക , പരിതഃസ്ഥിതി സംരക്ഷണക്കുമായി പുതിയ പല നിലപാടുകളും ബില്ലിൽ പരാമർശിച്ചിട്ടുണ്ട്. 7500  ഡോളറിന്റെ ഇലക്ട്രിക് വാഹന ക്രെഡിറ് നിർത്തിയത് എലോൺ മസ്‌കിനെ വളരെ കലിപ്പിച്ചു . മുപ്പതു ശതമാനം ടാക്സ് ക്രെഡിറ്റ് ഉണ്ടായിരുന്ന സോളാർ എനർജി ക്രഡിറ്റും ഇല്ലാതായി. അതിലും ആധുനികമായ സംവിധാനങ്ങൾക്കാണ് പുതിയ നിയമം സഹായം നൽകുന്നത്
ചാരിറ്റി, കാർ ലോൺ ഇളവുകൾ 
അമേരിക്കൻ നിർമ്മിതമായ വാഹനങ്ങൾക്ക് പതിനായിരം ഡോളർ വരെ പലിശ ഇളവ് പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ  ഇനം തിരിച്ചു ഡിഡിക്ഷൻ  എടുക്കാത്തവരും രണ്ടായിരം ഡോളർ വരെ ചാരിറ്റിക്ക് കുറക്കുവാൻ കഴിയുന്നത് സാധാരണക്കാർക്കും ഒരു ആശ്വാസകരമായ നിയമമാണ്.
ഫുഡ് സ്റ്റാമ്പ് മെഡിക്കയർ മാറ്റങ്ങൾ 

ബില്ലിലെ മൂന്നു ട്രില്ല്യണിലധികം വരുന്നു ചിലവുകൾ  നികത്തുവാൻ കണ്ടുപിടിച്ച ഒരു വഴി അനാവശ്യമായ ഫുഡ് സ്റ്റാമ്പ് മെഡിക്കയർ ചിലവുകൾ കണ്ടെത്തി നിർത്തലാക്കുക എന്നതാണ്. നിലവിൽ വർഷത്തിൽ ഒരിക്കലായിരുന്നു പുനഃപരിശോധന. ഇനിയും ആറു മാസത്തിലൊരിയ്ക്കൽ ആയിരിക്കും അതു  നടത്തുക. വെട്ടിപ്പുകൾ തടയുവാനും അർഹരെ കണ്ടെത്തുവാനും ഇതു മൂലം കഴിയുമെങ്കിലും എല്ലാ ആറുമാസവും  രേഖകൾ സമർപ്പിക്കുകയും അവ അംഗീകരിക്കുകയും ചെയുന്നത് വിഷമകരമായ ഒരു പ്രകിയയാണ്. ഇതിനിടയിൽ സഹായം നിൽക്കുവാനും വഴിയുണ്ട്. കൂടാതെ   ഇപ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നവർ മാസം എൺപതു മണിക്കൂർ ജോലി ചെയ്യുവാൻ തയ്യാറാകണം. തയ്യാറാകാത്തവർക്ക് ആനുകുല്യങ്ങൾ നഷ്ട്ടപ്പെടും.  നമ്മുടെ ഇടയിൽ ഹോം കെയർ ബിസിനസ് ചെയ്യുന്ന പലരെയും പ്രതികൂലമായി ബാധിക്കുന്ന ഒരു നിയമമാണ് ഇത്.   
സ്ടുടെന്റ്റ് ലോൺ ലിമിറ്റ് 

അമേരിക്കയിലെ  വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശാപമാണ് വിദ്യാഭ്യാസ വായ്പകൾ. പത്തും ഇരുപതും വർഷങ്ങൾ അടച്ചാൽ മാത്രമേ ഈ വലയത്തിൽ നിന്നും പലരും കരകയറുകയുള്ളു. ലോൺ ലഭിക്കുന്നതുകൊണ്ട് കോളേജുകൾ അമിതമായ ഫീസും ഈടാക്കുന്നു.  സെനറ്റിന്റെ പുതുക്കിയ ബില്ലിന്റെ പ്രകാരം പുതിയ വിദ്യാർത്ഥി വായ്പാ ലിമിറ്റുകൾ   $100,000 പ്രാഥമിക  വിദ്യാലയത്തിനും  $200,000 പ്രൊഫഷണൽ സ്കൂളിനും ആയിരിയ്ക്കും . ഈ അതിരുകൾ 2026 ജൂലായ് മാസത്തിന് ശേഷം പ്രോഗ്രാമുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് ബാധകമാണ്. വിദ്യാലയങ്ങൾ ഫീസ് കുറക്കുവാൻ മനസുകാട്ടിയില്ലെങ്കിൽ മാതാപിതാക്കൾ   പോക്കറ്റിൽ നിന്നും കൂടുതൽ കൊടുക്കുവാൻ തയ്യാറാക്കുക.
ഓവർടൈം ടിപ്പ് ടാക്സ് ഇളവുകൾ 

എല്ലാ ജോലിക്കാർക്കും പ്രത്യകിച്ചും ആതുര സേവനത്തിലായിരിക്കുന്നവർക്ക് ആശ്വാസമാണ് ഓവർടൈം തുക വരുമാനത്തിൽ നിന്നും ഇളവു ചെയ്യുന്ന നിയമം. അവിവാഹിതർക്ക് $ 12,500 , വിവാഹിതർക്ക് $ 25,000  എന്ന നിരക്കിലാണ് ഇളവുകൾ അനുവദിക്കുക. കുടുബത്തിലെ ആകെ വരുമാനം ഇതിനെ ബാധിക്കുമെങ്കിലും മിക്ക ആളുകൾക്കും ഇതിന്റെ ഗുണം ലഭിക്കുന്നതാണ്. $ 25, 000 വരെ ടിപ്പ് വരുമാനത്തിൽ നിന്നും ടാക്സ് ഫ്രീ ആയി പോക്കറ്റിലാക്കാം.
സോഷ്യൽ സെക്യൂരിറ്റി ഇളവുകൾ 

പ്രായമുള്ളവർ ഏറെ പ്രതിക്ഷിച്ചിരുന്നതാണ് അവരുടെ സോഷ്യൽ സെക്യൂരിറ്റി നികുതിയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കപ്പെടും എന്നത്. എന്നാൽ സെനറ്റ് ഇത് അങ്ങെനെ അംഗീകരിച്ചില്ല. പകരം 65 കഴിഞ്ഞവർക്ക് ബോണസ് കിഴിവായി $ 6000 അധികമായി വരുമാനത്തിൽ നിന്നും കുറയ്ക്കുവാൻ കഴിയും. ഇതു മൂലം സോഷ്യൽ സെക്യൂരിറ്റി യുടെ  ടാക്സ് കൊടുക്കേണ്ടിയ വിഹിതം നന്നായി കുറയും. $150,000 ൽ അധികം വരുമാനമുള്ളവർ ഈ പുതിയ നിയമത്തിൽ നിന്നും വലിയ നന്മ പ്രതീക്ഷിക്കേണ്ടതില്ല.  എന്നാൽ നിങ്ങളുടെ സമ്പാദ്യങ്ങൾ നിങ്ങളുടെ ജീവിത കാലത്തു തന്നെ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന നിലയിൽ ക്രമീകരണങ്ങൾ ചെയ്തിട്ട് വേണം കാലയവനികക്കുള്ളിൽ മറയുവാൻ. അടുത്ത തലമുറയിലുള്ള പലരും  മാതാപിതാക്കൾ സ്വരൂപിച്ചു വച്ചിരിക്കുന്നതിൽ  വലിയ താത്പര്യം ഇല്ലാത്ത സംസ്കാരത്തിൽ വളരുമ്പോൾ ഹിതമുള്ള  ചാരിറ്റി പ്രവർത്തനങ്ങളിൽ ചിലവാക്കുന്നതും നല്ല കാര്യം തന്നെ.

റോയി മേപ്രാൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.