PRAVASI

ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം 2026 ആഗസ്റ്റ് 23-ന്

Blog Image

സമൃദ്ധിയുടെ പ്രതീകമെന്നോണം വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട് പുതുപുത്തൻ  ഹ്യുസ്റ്റോണം വരവായി. 2026 ആഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 10 മണിമുതൽ ഹ്യൂസ്റ്റൺ റോസൻബെർഗ് എപിക് സെന്ററിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ഹ്യുസ്റ്റോണം പൊന്നോണം ഭംഗിയായി നടക്കുമെന്ന് പ്രസിഡന്റ് Dr. രാംദാസ് അറിയിച്ചപ്പോൾ പരിപാടിയുടെ പ്രധാന ഹൈലൈറ്റുകൾ വിശദീകരിച്ചു. ഓണസദ്യയുടെ മുഖ്യ ആകർഷണമായി പ്രശസ്ത നളപാചക വിദഗ്ധൻ തൃശൂർ അംബി സ്വാമി സദ്യ ഒരുക്കുന്നു. പരമ്പരാഗത പാചകശൈലിയുടെ ആത്മാവും രുചിയും സംരക്ഷിച്ചുകൊണ്ടുള്ള വിഭവങ്ങളാണ് സദ്യയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്, നാലായിരത്തോളം അഭ്യുദയകാംക്ഷികൾ പ്രവേശന പാസ് നേടിക്കഴിഞ്ഞു, സമ്പൂർണ്ണ രുചിയും പാരമ്പര്യവും ഉൾക്കൊള്ളുന്ന രുചിഭേദങ്ങളുടെ ഒരു മായാപ്രപഞ്ചം തന്നെയാണ് ഒരുക്കുന്നത്, പരിശുദ്ധമായ നാക്കിലയിൽ അല്ലങ്കിൽ തൂശനിലയിൽ തന്നെയാണ് സദ്യ വിളമ്പുന്നത്, മലയാളത്തിന്റെ എല്ലാ തനതു കലാരൂപങ്ങളും പക്വതയോടെ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഹ്യുസ്റ്റോണത്തിന് കൂടുതൽ ഭംഗി പകരും. ടെക്സസ്സിലെ പ്രശസ്ത ഡാൻസ് സ്കൂളുകൾ നടനവിസ്മയം തീർക്കാൻ അഹോരാത്രം പരിശീലിച്ചുകൊണ്ടിരിക്കുന്നു, തെയ്യം, തിരുവാതിര, പുലിക്കളി, ചെണ്ടമേളം, കുച്ചിപ്പുടി, ഒപ്പന എന്നിവ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ മലയാളികളുടെ ഓർമ്മകളിൽ പതിയുന്ന അനുഭവമാകും. ഹൂസ്റ്റണിലെ കൗണ്ടി ഓഫീസർമാർ കൗൺസിലെറ്റ് ഓഫിസേഴ്‌സ് മറ്റു കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പൊതുസമ്മേളനവും അകക്കണ്ണ് തുറപ്പിക്കുന്ന ആകർഷണമാണ്എന്ന് മുഖ്യ പ്രോഗ്രാം കോഓർഡിനേറ്റർ സുനിൽ നായർ അറിയിച്ചു. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ഒരുമയോടെ ഒത്തുചേർന്ന്‌ ആഘോഷിക്കുന്ന ഒരു പ്രധാന സാംസ്കാരിക വേദിയായി ഈ പൊന്നോണം ഹ്യുസ്റ്റോണം മാറുമെന്ന് പ്രസിഡന്റ് Dr. രാംദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ഹ്യുസ്റ്റോണം സമ്പന്നമാക്കുവാൻ എല്ലാ ഹൂസ്‌റ്റൻ നിവാസികളെയും സഹോദരബുദ്ധ്യാ സവിനയം സസന്തോഷം സ്നേഹാദരങ്ങളോടെ ക്ഷണിച്ചുകൊള്ളുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.