ജി സുധാകരൻ ഇന്ന് പ്രോടൈം സ്പീക്കറായി ഗവർണറുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു .അതിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്നല്ലേ...? ഉണ്ട് പറയാം...
ജി സുധാകരൻ എന്ന ഈ പ്രോടൈം സ്പീക്കറുടെ മുന്നിലാണ് നാളെ പിണറായി വിജയനും
കൊടചക്രം സജിയും ബാലഗോപാലനും അടക്കമുള്ള സകല എംഎൽഎമാരും നിരന്ന് നിന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ടത്....
ഏത് സുധാകരൻ...?പിണറായി വിജയൻ പാർട്ടിയിൽ നിന്നും പുറത്താക്കിയ സുധാകരൻ...
പിണറായി വിജയൻ ചെറ്റ എന്നും കുലംകുത്തി എന്നും വിളിച്ച സുധാകരൻ...വർഗ്ഗ വഞ്ചകൻ എന്ന് വിളിച്ച സുധാകരൻ...
അയാൾ പാർട്ടിയിൽ നിന്നും പോയാൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല എന്ന് പിണറായി വിജയൻ പറഞ്ഞ സുധാകരൻ..
പാർട്ടിയിൽ നിന്നും പുറത്തായാൽ അയാൾ തേരാപ്പാര നടക്കും എന്ന് പിണറായി വിജയൻ പറഞ്ഞ സുധാകരൻ...
പെട്ടോ സ്വാമി...പെട്ടു മകനേ...പരിഹാരം വല്ലോം ഉണ്ടോ സാമി....
ഉണ്ട് മകനേ...സുധാകരന്റെ മുന്നിൽ നാളെ സത്യപ്രതിജ്ഞ ചെയ്യേണ്ട പകരം സ്പീക്കറുടെ ചേമ്പറിൽ സത്യപ്രതിജ്ഞ ചെയ്താൽ മതി...എന്നാ അങ്ങനെ ചെയ്യല്ലേ സ്വാമി...?അതിലും ഒരു പ്രശ്നമുണ്ട് മകനേ...
എന്താണ് സ്വാമി...?23 തീയതിയാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്....
ആ സ്പീക്കറെ തിരഞ്ഞെടുക്കുന്ന സഭ നിയന്ത്രിക്കുന്നതും ഈ സുധാകരനാണ് മകനെ....
പ്രൊടൈം സ്പീക്കറായ സുധാകരന്റെ മുന്നിൽ നാളെ സത്യപ്രതിജ്ഞ ചെയ്യാത്ത എംഎൽഎമാർക്ക് സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയില്ല ഉണ്ടായിരിക്കില്ല മകനെ...
സഭയിൽ തലകുനിച്ച് ഇരിക്കേണ്ടി വരും മകനെ...
ഇതൊരുമാതിരി വെള്ളിമൂങ്ങ സിനിമയിൽ ടിനി സഖാവ് പറഞ്ഞതുപോലെ എലികെണിയിൽ സുന പെട്ടതുപോലെ ആയല്ലോ സ്വാമി...അതെ മകനേ ....
ഇനിയും ഇതുപോലുള്ള രസകരമായ ഒരുപാട് ആചാരങ്ങൾ വരാനുണ്ട് മകനേ...
മറ്റൊന്നുകൂടിയുണ്ട് മകനേ...
അതെന്താണ് സ്വാമി അടുത്ത കുരിശ്...
പിണറായി വിജയൻ പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളെ കൂടെ കൂട്ടി മത്സരിപ്പിച്ച്,
എംഎൽഎ ആക്കി,
ആ എംഎൽഎ യെ പ്രോടൈം സ്പീക്കറാക്കി,
ആ പ്രൊടൈം സ്പീക്കറുടെ മുന്നിൽ പിണറായി വിജയനെ കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച വി ഡി സതീശൻ എന്ന കാഞ്ഞ ബുദ്ധിയുള്ള ഒരു കുരുപ്പ്
ഇതെല്ലാം കണ്ടുകൊണ്ട് തൊട്ടടുത്ത് ചിരിച്ചുകൊണ്ടിരിക്കുന്നുണ്ടാവും മകനേ....
ഇതിനെയാണോ സ്വാമി കാലത്തിന്റെ കാവ്യനീതി എന്ന് പറയുന്നത്...
അതേ മകനെ
ഇതുപോലുള്ള ഒരുപാട് കാവ്യനീതികൾ ഇനി വരാനുണ്ട്...
അത് കാണാനായി മൂന്നരക്കോടി ജനങ്ങൾ കണ്ണും കാതും കൂർപ്പിച്ച് ത്രില്ലടിച്ച് ഇരിക്കുന്നുണ്ട്....
അവസരപ്പെടാത് കണ്ണാ.

