അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 ഓളം നഴ്സുമാർ ജൂൺ 26, 2025 ന് ക്യാപിറ്റോൾ ഹില്ലിൽ നടന്ന ഹിൽഡേയിൽ പങ്കെടുത്തു. നഴ്സുമാരെ ബാധിക്കുന്ന പ്രധാന വിഷയങ്ങളും അവർ സേവനം ചെയ്യുന്ന സമൂഹങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലേക്ക് നിയമനിർമ്മാണ പ്രതിനിധികളുമായി സംവദിക്കാൻ വേണ്ടി അമേരിക്കൻ നഴ്സസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രത്യേക സന്ദർശനമായിരുന്നു. ജോലിസ്ഥലത്തെ അതിക്രമം, ടൈറ്റിൽ VIII വഴിയുള്ള തൊഴിലവസര വികസന പദ്ധതികൾ, മെഡികെയർ ഭേദഗതികൾ ഫെഡറൽ ഫണ്ടിംഗിനെ ബാധിക്കുന്നതും തൊഴിൽ മേഖലയിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികളെക്കുറിച്ചും അവർ അംഗങ്ങളുമായി ആശങ്കകൾ പങ്കിട്ടു.
നോർത്ത് അമേരിക്കൻ ഇന്ത്യൻ നഴ്സസ് അസോസിയേഷനും (NAINA) ഈ പരിപാടിയുടെ ഭാഗമായിരുന്നു, അതിന്റെ ഒരു ഘടകമായ വിർജീനിയ ഇന്ത്യൻ നഴ്സസ് അസോസിയേഷനെ (VINA) പ്രതിനിധീകരിച്ച് ഡോ. ജിൻസി ആന്റണി, ഡോ. റെനിമോൾ ഫിലിപ്പ്, ഡോ. മിനു ഷിബു, ശ്രീമതി. ജീന ജോസഫ്, ശ്രീമതി. സ്മിത നായർ എന്നിവർ പരിപാടിയിൽ ആവേശത്തോടും പ്രതിബദ്ധതയോടും കൂടി പങ്കെടുത്തു.
നഴ്സുമാരുടെ ശബ്ദം നയതലത്തിൽ പ്രതിഫലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ കൂടിക്കാഴ്ച ആരോഗ്യ പരിപാലന മേഖലയിൽ പ്രതീക്ഷ നൽകുന്ന മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

.jpg)

ഫോട്ടോ ഇടത്തുനിന്ന് ഡോ. മിനു ഷിബു, ശ്രീമതി. സ്മിത നായർ (വൈസ് പ്രെസിഡന്റ് VINA) ശ്രീമതി. ജീന ജോസഫ് (എക്സിക്യൂട്ടീവ് വൈസ് പ്രെസിഡന്റ് VINA) , ഡോ. ജിൻസി ആന്റണി (പ്രെസിഡന്റ് VINA), ഡോ. റെനിമോൾ ഫിലിപ്പ്

