PRAVASI

നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് പുനർനാമകരണം ചെയ്യും; യോഗി ആദിത്യനാഥ്

Blog Image

ഉത്തർപ്രദേശിലെ നോയിഡ (ജെവാർ) അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ഒരു സർക്കാരിന്റെ തലവൻ എന്ന നിലയിൽ നരേന്ദ്ര മോദി 25 വർഷത്തെ പൊതുസേവനം പൂർത്തിയാക്കിയതിന്റെ ആദരസൂചകമായാണ് സംസ്ഥാന മന്ത്രിസഭ ഈ നിർണായക തീരുമാനമെടുത്തത്. വിമാനത്താവളത്തിന് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ-ജെവാർ’ എന്ന് പേരിടാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ പൂർണ്ണ അംഗീകാരം നൽകി.

ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന ജെവാർ, ഭാവിയിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായി ഉയർന്നുവരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 2001 ഒക്ടോബർ 7-നാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേൽക്കുന്നത്. തുടർന്ന് 2014 മുതൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടരുന്ന അദ്ദേഹം ഭരണത്തലവനായി 25 വർഷം തികയ്ക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ മഹത്തായ അധ്യായമാണെന്ന് ചൂണ്ടിക്കാട്ടി യു.പി മന്ത്രിസഭ അഭിനന്ദന പ്രമേയം പാസാക്കി. പ്രധാനമന്ത്രിയും ഉത്തർപ്രദേശും തമ്മിൽ വളരെ വ്യക്തിപരമായ ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ ‘കർമ്മയോഗി’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, വികസനവും പൈതൃകവും ഒരുപോലെ കോർത്തിണക്കി ഉത്തർപ്രദേശിനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ മോദിയുടെ നേതൃത്വത്തിന് സാധിച്ചുവെന്ന് വ്യക്തമാക്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.