PRAVASI

രാഹുല്‍ ഗാന്ധിയും തോറ്റിട്ടുണ്ട്; തോല്‍വിയെ താത്വികമായി വിലയിരുത്തി എം സ്വരാജ്

Blog Image

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉയര്‍ത്തി പിടിച്ച രാഷ്ട്രീയത്തിന് പിശക് ഉണ്ടെന്ന് വിലയിരുത്തുന്നില്ലെന്ന് എം സ്വരാജ്. വികസനം പറഞ്ഞാണ് വോട്ടര്‍മാരെ സമീപിച്ചത്. അത് വോട്ടര്‍മാര്‍ പരിഗണിച്ചോ എന്ന് സംശയമാണെന്നും എം സ്വരാജ് പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമ്പോള്‍ പല തരത്തിലുള്ള വിലയിരുത്തലുകള്‍ വരും. അത് സൂക്ഷ്മമായി വിശകലനം ചെയ്യും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുമെന്നും സ്വരാജ് പറഞ്ഞു.

ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പെന്ന് കരുതുന്നില്ല. ഇടത് ഭരണത്തില്‍ നാട്ടില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ ആര്‍എസ്എസ ബന്ധം സംബന്ധിച്ച് നടത്തിയ പരാമര്‍ശം ഇനി പ്രസക്തമല്ല. വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് വച്ചത് നെഗറ്റീവായി ബാധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂ. ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഒരു കാലഘട്ടത്തിലും ആവശ്യമില്ലെന്നും സ്വരാജ് പറഞ്ഞു.

നാട്ടില്‍ തോറ്റത് വലിയ കാര്യമല്ല. സ്വന്തം ബൂത്തില്‍ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നു നിന്നതെന്നും സ്വരാജ് ചോദിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.