നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വിജയം. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച ഷൗക്കത്ത് വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ലീഡ് നിലിര്‍ത്താല്‍ യുഡിഎഫിനായി. ഒരു ഘട്ടത്തില്‍ പോലും സ്വരാജ് ലീഡില്‍ എത്തിയില്ല. 77737 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്തിന് ലഭിച്ചത്. സ്വരാജ് 66660 വോട്ടുകള്‍ നേടി.
രണ്ട് മുന്നണികളേയും വെല്ലിവിളിച്ച് സ്വതന്ത്രനായി മത്സരിച്ച പിവി അന്‍വര്‍ 19760 വോട്ടുകള്‍ നേടി. ബിജെപിക്ക് 8,648 വോട്ടുകളാണ് ലഭിച്ചത്. സ്വന്തം ബൂത്തില്‍ പോലും സിപിഎം സ്ഥാനാര്‍ത്ഥി സ്വരാജ് പിന്നില്‍ പോയത് ഇടതു ക്യാംപിനെ ഞെട്ടിച്ചു. ഇതടക്കം ഉണ്ടായിട്ടുള്ള വൻ തിരിച്ചടികൾ അടുത്ത ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചേക്കും.


