PRAVASI

ന്യൂസിലാന്‍ഡ് ക്നാനായ കാത്തലിക് അസോസിയേഷന്‍റെ അന്താരാഷ്ട്ര വടംവലി മത്സരം ഓക് ലാൻഡിൽ 2024 മെയ് 25, 26 തീയതികളില്‍

Blog Image

2009 മെയ് 16-ാം തീയതി സ്ഥാപിതമായ ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്‍ഡിന്‍റെ 15-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരം 'പോരാട്ടം 2024' മെയ് 25-ാം തീയതി ശനിയാഴ്ച  ഓക് ലാൻഡിൽ പപ്പക്കൂറ ഹൈസ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും KCANZ-ന്‍റെ വാര്‍ഷിക പൊതുയോഗം മെയ് 26-ാം തീയതി ഞായറാഴ്ച വെയ്മൗത്ത് കമ്യൂണിറ്റി ഹാളിലുംവെച്ച് നടത്തപ്പെടുന്നു.


ഓക് ലാൻഡ് : 2009 മെയ് 16-ാം തീയതി സ്ഥാപിതമായ ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്‍ഡിന്‍റെ 15-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരം 'പോരാട്ടം 2024' മെയ് 25-ാം തീയതി ശനിയാഴ്ച  ഓക് ലാൻഡിൽ പപ്പക്കൂറ ഹൈസ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും KCANZ-ന്‍റെ വാര്‍ഷിക പൊതുയോഗം മെയ് 26-ാം തീയതി ഞായറാഴ്ച വെയ്മൗത്ത് കമ്യൂണിറ്റി ഹാളിലുംവെച്ച് നടത്തപ്പെടുന്നു. ഒരു അസോസിയേഷന്‍ എന്ന നിലയില്‍ കഴിഞ്ഞ ഒന്നര ദശാബ്ദക്കാലത്തെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ ന്യൂസിലാന്‍ഡ് മലയാളി സമൂഹത്തില്‍ തങ്ങളുടേതായ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുവാന്‍ സാധിച്ചു എന്നത് KCANZ-നെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്.
ഓഷ്യാനയില്‍ ആദ്യമായി ഒരു ഇന്‍റര്‍നാഷണല്‍ വടംവലി എന്ന വടംവലി പ്രേമികളുടെ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണ് 'പോരാട്ടം 2024'. ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് വടംവലി വേദികളിലെ ഏറ്റവും വലിയ സമ്മാനമായ 16000-ല്‍പരം ഡോളറിനു വേണ്ടി 14-ല്‍പരം ടീമുകളാണ് ഏറ്റുമുട്ടുന്നത്. താലപ്പൊലി, മാര്‍ഗ്ഗംകളി, സിനിമാറ്റിക് ഡാന്‍സ്, പാട്ട്, നൃത്തം തുടങ്ങി വിവിധ കലാപരിപാടികളുടെയും വ്യത്യസ്തമായ രുചിക്കൂട്ടുകളുടെ ഫുഡ്കൗണ്ടറുകളുടെയും സാന്നിദ്ധ്യംകൊണ്ട് 'പോരാട്ടം 2024' നടക്കുമ്പോള്‍ മെയ് 25 ശനിയാഴ്ച കിവികളുടെ നാട് ഒരു കൊച്ചുകേരളമായി മാറുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓക്ലാന്‍ഡ് മലയാളികള്‍.
കോട്ടയം ഉഴവൂര്‍ സ്വദേശി സബി അലക്സ് തൊട്ടിയില്‍ (One Group Finance) മുഖ്യ സ്പോണ്‍സറായ 'പോരാട്ടം 2024'ന് ശരത് ജോസ്  (BarFoot & Thompson), സിമി സേതു (Kripa Financial Solutions) സുഭാഷ് രഘുനാഥന്‍ (Smart Life), സിജോ ഏബ്രഹാം (Sehion Tours & Travels), മാജിക് ഫ്രെയിം, അജാക്സ് പ്രിന്‍റിംഗ്, AAA Heat Pump, കൈരളി South Indian Restaurant, സാബു ഫ്രാന്‍സിസ് (Harcourts), Union Living, Arranged Marriage Indian Restaurant, ടിംബര്‍ വേള്‍ഡ്, Weekend Wedding, Chicken and Things, Galaxy Home Decor, Chipmunks Henderson, Mr. K Vehicle Rentals, Spice Corner Indian mart, Home Land Indian mart എന്നിവര്‍ സഹസ്പോണ്‍സര്‍മാരാണ്.
കേരളാ എക്സ്പ്രസ് (ചിക്കാഗോ), Radio Lemon, KVTV, Malayalam FM 104.6, Indian Newslink എന്നിവര്‍ മീഡിയാ പാര്‍ട്ട്നേഴ്സാണ്. 'പോരാട്ടം 2024' എന്ന ന്യൂസിലാന്‍ഡിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിലേക്ക് ഏവരെയും ഒത്തിരി സ്നേഹത്തോടെ ക്ഷണിക്കുന്നു.
ഡോണ്‍ ജോണ്‍സ് പതിപ്ലാക്കില്‍ (പ്രസിഡണ്ട്)
ജോബി സിറിയക് എറികാട്ട് (ജനറല്‍ കണ്‍വീനര്‍)

Dawn Johns Pathiplackil President

Joby Cyriac Erikattu General Convenor 

Milan Abraham Valiyaparambil General Secretary

Shino Thomas Ozhukayil Vice President

Diana Benny Vechookalayil Joint Secretary

Joseph Chacko Venattu Treasurer

Dhanu Jacob Pachikara Executive Committe

Shibu Joseph Pralel Executive Committe

Pinto Johny Keeparel Executive Committe 

Godwin Jose Kondadampadavil Executive committe member

Ajimon Joseph Thundathil

Sanju Jose Mulloor Coordinator Newplymouth

Jeesmon Joseph Chackungal Coordinator Hamilton

Jithin Jimmy Joseph Urumbil Coordinator Auckland 

Lallu lukose Karimbil  - coordinator Chrstchurch

Sabimon Alex Thottiyil DKCC Delegate

Shintu Jithin Urumbil Womens Forum

Elizabeth Jees Chackungal KCYL

Abin Saly Joy Padikunnel KCYL

Dills Joseph Mathew Ottathycal Cultural

Sajan Kurian Kuzhimparambil  Sports

Lijo Joseph Thannickaparambil Arts

Abigail Jobit  Kizhakkekuttu Kids forum

Jithu Joshen Pulickiyiel Cultural

Ajal John  Patharappalliyil  Kids Forum

Bijomon Joseph Chennath Program Committee

Stevenson Analil  Program Committe

Jimmy Joseph Pulickal Game Management

Saju Kurian Parayil Finance controller

Lal Simon      Koonthamattathil    Food Committe

Lijo Lukose Padinjarekattil Food Committe

Albert Thomas Publicity Committe


Related Posts