PRAVASI

ന്യൂയോർക്ക് ഫ്‌ളോറിഡ ഒർലാൻ്റോ സീറോ മലബാർ പള്ളിയിൽ കൺവെൻഷൻ കിക്കോഫ് മനോഹരമായി

Blog Image

ചിക്കാഗോ : ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാർ രൂപതക്ക് ആദ്യമായി ലഭിച്ച ചിക്കാഗോ രൂപതയുടെ രൂപത 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് ന്യൂയോർക്കിലെ റോക്ക്ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ പള്ളിയിൽ കൺവൻഷൻ കൺവീനർ ഫാ.തോമസ് കടുകപ്പിള്ളിലിൻ്റെ നേതൃത്വത്തിൽ ജനുവരി 11-ന് നടന്നു. ഇടവകയിൽ എത്തിച്ചേർന്ന അച്ചനെയും ഫിനാൻസ് ചെയർമാൻ ആൻഡ്രൂസ് തോമസിനെയും ഇടവക വികാരി ഫാ: നിക്കോളാസ് തലക്കോട്ടൂരിൻ്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. സോണി കണ്ണോട്ടുതറ, അൽഫോൻസാ ഷാജി, ജെയ്മി ജോർജ്ജ്, തോമസ് മാളിയേക്കൽ എന്നിവർ മനോഹരമായ കിക്കോഫിന് നേതൃത്വം നൽകി. ഫാ.തോമസ് തൻറെ സന്ദേശത്തിൽ ഈ കൺവെൻഷന്റെ ആവശ്യകതയെകുറിച്ചു വിശദീകരിച്ചു. വിശ്വാസവും, അറിവും, സൗഹൃദങ്ങളും പങ്കുവയ്ക്കുവാനുള്ള അനുഗ്രഹീതമായ ഒരു വേദിയായി ഈ കൺവെൻഷനെ കാണണമെന്നും യുവജനങ്ങളെ പ്രത്യേകം ഇതിലേക്ക് കൊണ്ടുവരണമെന്നും അച്ചൻ ആഹ്വാനം ചെയ്തു. ആൻഡ്രൂസ് തോമസ് രജിസ്ട്രേഷൻ , സ്പോൺസർഷിപ്പ് , കൺവെൻഷൻ പരിപാടികൾ എന്നിവ വിശദീകരിച്ചു.

ജനുവരി 31 ന് ഏർലി ബേർഡ് നിരക്കുകൾ അവസാനിക്കുന്നതിന് മുൻപ് രജിസ്ട്രേഷൻ നടത്തുവാൻ ടീം ആഹ്വാനം ചെയ്തു.

രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ഇതോടൊപ്പം ആഘോഷിക്കുകയാണ്.
2026 ജൂലൈ മാസം 9 മുതൽ 12 വരെ അതിമനോഹരമായ ചിക്കാഗോ നഗരത്തിൽ ആഘോഷപൂർവ്വമായി നടക്കുന്ന ഈ കൺവെൻഷന്റെ വേദി നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ മക്കോർമിക് പ്ലേസും അതോട് ചേർന്ന മൂന്ന് ഹോട്ടലുകളും ആണ്. കൺവെൻഷൻ ടീം രൂപതയിലെ ഇടവകകളിൽ സന്ദർശനം നടത്തി രജിസ്ട്രേഷന്റെയും മറ്റു പരിപാടികളുടെയും വിശദമായ രൂപരേഖകൾ അവതരിപ്പിച്ചു വരുന്നു. നേരിട്ടുള്ള ഈ സന്ദർശനങ്ങളും ആശയവിനിമയവും വളരെ സ്വാഗതാർഹമാണെന്ന് ഇടവക വികാരിമാരും കൺവെൻഷൻ പ്രതിനിധികളും പറയുകയുണ്ടായി. വിശ്വാസ സംരക്ഷണത്തിനും, ആശയവിനിമയത്തിനും, സൗഹൃദ കൂട്ടായ്മകൾക്കുംഉതകുന്ന വിധത്തിൽ കൺവെൻഷൻ ക്രമീകരിക്കുവാൻ ഏവരും ഒറ്റക്കെട്ടായി പരിശ്രമിച്ചു വരുന്നു. ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാർന്ന വിഷയാവതരണങ്ങളും, സംഘടനാ കൂട്ടായ്മകളും, വൈവിധ്യമാർന്ന കലാപരിപാടികളും, മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേക ട്രാക്കുകളിൽ ആയിട്ടാണ് പരിപാടികൾ ഒരുക്കുന്നത്. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയ സാംസ്കാരിക സംഗമത്തിൽ പങ്കാളികളാവാൻ ഏവരെയും കൺവെൻഷൻ ടീം ക്ഷണിക്കുന്നു. ഓർലാൻ്റോ പള്ളിയിലെ അച്ചന്റെയും , ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.