PRAVASI

ഡാളസ്സ് ക്രിസ്തുരാജ ദൈവാലയത്തിന് പുതിയ പാരിഷ് കൗൺസിൽ അഗങ്ങൾ ചുമതല ഏറ്റെടുത്തു

Blog Image

ഡാളസ്സ് : ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ 2026 - 27 വർഷത്തേക്കുള്ള പുതിയ കൈക്കാരൻമാരെയും പാരീഷ് കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. റ്റെറി വാളാച്ചേരിൽ, ബിനോ പുല്ലുകാട്ട്, റെനി പഴേടത്ത്, ജയിംസ് കൊല്ലമാരുപറമ്പിൽ എന്നിവരാണ് പുതിയ കൈക്കാരന്മാർ .ഇവരോടൊപ്പം പാരിഷ് കൗൺസിൽ അംഗങ്ങൾ ആയി രാകേഷ് തേവരുപറമ്പിൽ, , സ്റ്റാൻലി തൈപറമ്പിൽ , ജോ പുതിയടത്ത്ശ്ശേരിൽ, മിനി പടപുരയ്ക്കൽ, , റോയ് പുത്തേട്ട്, തിയോഫിൽ ചാമക്കാല, സൈമൺ ചാമക്കാല, മെർലിൻ പാറയ്ക്കൽ പൂത്തറ,മാത്യു പാക്കാട്ടിൽ, പ്രിൻസ് പാറയ്ക്കശ്ശേരിൽ, ജെയിക്സൺ ചാലിൽ, മനോജ് വിരുത്തിക്കുളങ്ങര, റാഹൂൽ സ്റാമ്പിച്ചിറ, രത്ന്ന കുടകശ്ശേരിൽ, കുരുവിള ചെമ്മാച്ചേൽ, സിൽവി നടക്കുഴയ്ക്കൽ,ബീനു അത്തിമറ്റത്തിൽ, ജിനു കുടിലിൽ, അബീന മാടപറമ്പത്ത്, ജോനത്തൻ പരുപണത്തേട്ട് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച വി.കുർബാനയ്ക്ക് ശേഷം ദൈവതിരുമുമ്പാകെ അവർ തങ്ങളുടെ ശുശ്രൂഷ ഏറ്റെടുത്തു. പുതിയതായി ദൈവഹിതത്താൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും അഭിനന്ദിച്ച് കൊണ്ട് ഇടവകയുടെ സമഗ്രമായ പുരോഗതിക്ക് വേണ്ടി പുതിയ ഭാരവാഹികൾക്ക് എല്ലാം ആശംസകളും ക്രിസ്തുരാജന്റെ കൃപയും നേരുന്നതായി വികാരി ഫാ. ബിൻസ് ചേത്തലിൽ അറിയിച്ചു. കഴിഞ്ഞ വർഷം കൈക്കാരൻമാരായും പാരീഷ് കൗൺസിൽ അംഗങ്ങൾ ആയും ശുശ്രൂഷ ചെയ്ത എല്ലാവരെയും വികാരിയോട് ചേർന്ന് എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു.

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.