PRAVASI

ന്യൂ യോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ ഇടവകയിൽ പുതിയ പാരിഷ് കമ്മിറ്റി നിലവിൽ വന്നു

Blog Image

ന്യൂ യോർക്ക്:ന്യൂ യോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പാരിഷ് കമ്മിറ്റി ഫെബ്രുവരി 8-ന് ചുമതലയേറ്റു.

കൈക്കാരന്മാരായി (Trustees) അബ്രഹാം (എബി) തേർവാലകട്ടയിൽ, ജെയിംസ് നികർത്തിൽ, ജെയിംസ് പുള്ളോർകുന്നേൽ, നോയൽ കുഴിപറമ്പിൽ എന്നിവർ സ്ഥാനമേറ്റു. പാരിഷ് കൗൺസിൽ സെക്രട്ടറി ആയി ജെന്നി പാറ്റിയാലിയും ചുമതലയേറ്റു.

മറ്റ് ഭാരവാഹികൾ:
പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായി അനി നെടുംതുരുത്തിൽ, ബേബി ഊരാളിൽ എന്നിവരും, സി.സി.ഡി പ്രതിനിധിയായി ലിസ്സി വട്ടക്കുളവും, യൂത്ത് പ്രതിനിധിയായി റിയ കൂട്ടുംകലും പ്രവർത്തിക്കും. സിസ്റ്റർ സനിജ SVM (കോൺവെന്റ് പ്രതിനിധി), ജോയ് മേക്കാട്ടിൽ (കെ.സി.എം/പ്രെയർ ഗ്രൂപ്പ്) എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

വിവിധ കൂടാരയോഗങ്ങളെ പ്രതിനിധീകരിച്ച് ജോപ്പീസ് മേത്താനത്ത്, ജിഫി തടത്തിൽ, മനോജ് കാവുംപുറത്ത്, സോന നെല്ലാമറ്റം, ലിസ വട്ടക്കുളം, ഷിനോ മാറ്റം, ഷീബ നെടുംതൊട്ടിയിൽ, ഷാജു പുത്തൻപുരയിൽ, ഓമന മേക്കാട്ടിൽ, ബെന്നി പൂഴിക്കുന്നേൽ, ജിൻസി പുല്ലാനപ്പള്ളിൽ എന്നിവർ പുതിയ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. പി.ആർ.ഒ ആയി അനൂപ് മുകളേലും പുതിയ കമ്മിറ്റിയിൽ സേവനം തുടരും.

ഇക്കഴിഞ്ഞ രണ്ട് വർഷം അർപ്പണബോധത്തോടും ആത്മാർത്ഥതയോടും കൂടെ സേവനമനുഷ്ഠിച്ച മുൻ കൈക്കാരന്മാരായ അനി നെടുംതുരുത്തിൽ, ജെയിംസ് നികർത്തിൽ, എബ്രഹാം നെടുംതൊട്ടിയിൽ, മാത്യൂസ് ഇഞ്ചനാട്ട് എന്നിവർക്കും മറ്റ് കൂടാരയോഗം പ്രതിനിധികൾക്കും വികാരി ഫാ. മാത്യു മേലേടത്ത് നന്ദി അർപ്പിച്ചു. കൈക്കാരന്മാരെന്ന നിലയിൽ കഴിഞ്ഞ രണ്ട് വർഷം നടത്തിയ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി അവർക്ക് സ്മരണികകൾ നൽകി ആദരിക്കുകയുണ്ടായി. പുതിയ കമ്മിറ്റിക്ക് വികാരി എല്ലാവിധ ആശംസകളും അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.