PRAVASI

ഫിലാഡൽഫിയയിലെ കോട്ടയം അസോസിയേഷന് നവനേതൃത്വം

Blog Image

ഫിലാഡൽഫിയ: അക്ഷരനഗരിയിൽ നിന്നും കുടിയേറിയവരും   വടക്കേ അമേരിക്കയിലെ  പ്രമുഖ പ്രാദേശിക  ചാരിറ്റി സംഘടനയും കാൽ നൂറ്റാണ്ടിലധികമായി സാഹോദര്യ നഗരം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്നതുമായ കോട്ടയം അസോസിയേഷന്റെ വാർഷിക പൊതുയോഗം സണ്ണി കിഴക്കേമുറിയുടെ (പ്രസിഡന്റ്) അധ്യക്ഷതയിൽ നവംബർ 16 ആം തീയതി ശനിയാഴ്ച കൂടുകയുണ്ടായി

                ഇതര സംഘടനകളുമായുള്ള സഹകരണവും അംഗങ്ങളുടെ ഇടയിലെ പരസ്പര ഐക്യവുമാണ്  കോട്ടയം അസോസിയേഷന്റെ  വിജയരഹസ്യമെന്നു തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറയുകയുണ്ടായി. തുടർന്ന് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട്  കുര്യൻ  രാജൻ (ജനറൽ സെക്രട്ടറി ) വായിക്കുകയും ജോൺ പി വർക്കി (ട്രെഷറർ ) വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് പുതിയ ഭരണ സമിതിയിലേക്ക് സാജൻ വർഗീസ് (പ്രസിഡന്റ് )   ജീമോൻ ജോർജ് ( വൈസ് പ്രസിഡന്റ് ) സഞ്ചു സക്കറിയ (ജനറൽ സെക്രട്ടറി ) സാബു ജേക്കബ് (ജോയിന്റ്  സെക്രട്ടറി ) ജോൺ പി വർക്കി (ട്രെഷറർ )  മാത്യു ഐയ്പ്  (ജോയിന്റ് ട്രെഷറർ ) സണ്ണി കിഴക്കേമുറി(ചാരിറ്റി )  ബെന്നി കൊട്ടാരം ( പ്രോഗ്രാം )  ജെയ്സൺ വർഗീസ്,   ജോൺ മാത്യു ( പിക്നിക് )  ജോസഫ് മാണി , കുര്യൻ രാജൻ , ജോബി ജോർജ് ,  ജെയിംസ് അന്ത്രയോസ് , എബ്രഹാം ജോസഫ് ,  രാജു കുരുവിള , സാബു പാമ്പാടി , സെറിൻ ചെറിയാൻ കുരുവിള , വർക്കി പൈലോ , വർഗീസ് വർഗീസ് എന്നിവരെ 2026-2027 ലെ ഭാരവാഹികളായി ഐക്യകണ്ഡേന തിരഞ്ഞെടുക്കുകയുണ്ടായി . 

     സാജൻ വർഗീസ്  മുൻ ചെയർമാൻ, ട്രൈസ്റ്റേറ്റ്  കേരള ഫോറം കൂടാതെ മറ്റു നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വ നിരയിലെ സാരഥിയുമാണ് .  ജീമോൻ ജോർജ്  സാമൂഹിക രാഷ്ട്രീയ ചലച്ചിത്ര മേഖലകളിലും കൂടാതെ മലയാളി കമ്മ്യൂണിറ്റിയിലെ നിറ സാന്നിധ്യവുമായി പ്രവർത്തിച്ചു വരുന്നു .  സഞ്ചു സക്കറിയ കലാലയ രാഷ്ട്രീയ പ്രവർത്തന മേഖലകളിലൂടെയും കോട്ടയം അസോസിയേഷൻ സുവനീർ  കമ്മിറ്റുയുടെ മുൻ ചീഫ് എഡിറ്ററും ആയിരുന്നു. ജോൺ പി വർക്കി കോട്ടയം അസോസിയേഷന്റെ മുൻ നിര പ്രവർത്തകനും ഒരു മികച്ച സംഘാടകനും ആണ് . 

      കേരളത്തിൽ പെരുമ്പാവൂരിനടുത്ത്  പണി പൂർത്തിയാക്കിയ ഭവനത്തിന്റെ താക്കോൽ ദാനം നടത്തുകയും കൂടാതെ പ്രഥമ വിദ്യാഭാസ സഹായ പദ്ധതി പൂർത്തീകരിക്കുകയും ചെയ്തതായി പൊതുയോഗത്തിൽ അറിയിക്കുകയുണ്ടായി . 

     സാമൂഹിക മാറ്റങ്ങൾ ഉൾക്കൊണ്ട് സംഘടനകൾ പ്രവർത്തിക്കണമെന്നും വരും വർഷങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നും അമേരിക്കയിലെ ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടുതൽ സഹകരിക്കണമെന്നും പുതുതായി സ്ഥാനമേറ്റടുത്ത സാജൻ വർഗീസ് അഭിപ്രായപ്പെട്ടു 

      കോട്ടയം അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ജനുവരി 3 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നടത്തുവാനും കൂടാതെ ഈ വർഷം പിക്നിക്കും കുടുംബസമേതം അംഗങ്ങളെ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഉല്ലാസ യാത്ര സംഘടിപ്പിക്കുവാനും തീരുമാനിച്ചു . കുര്യൻ രാജൻ എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും തുടർന്ന് ഡിന്നറിനു ശേഷം പിരിയുകയും ഉണ്ടായി .

കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക  www.kottayamassociation.org

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.