ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. ഷിക്കാഗോയിലെ നോര്‍ത്ത് ബൂക്കില്‍ ചേര്‍ന്ന വാര്‍ഷികപൊതുയോഗത്തില്‍ മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ 2025 -27 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി ശ്രീ. ബിനു കൈതക്കത്തൊട്ടിയില്‍, വൈസ് പ്രസിഡന്‍റായി ശ്രീ. മഹേഷ് കൃഷ്ണന്‍, ജനറല്‍ സെക്രട്ടറിയായി ശ്രീ. റ്റാജു കണ്ടാരപ്പള്ളില്‍, ജോയിന്‍റ് സെക്രട്ടറിയായി ശ്രീ. നിഥിന്‍ എസ്. നായര്‍, ട്രഷററായി ശ്രീ. മനോജ് വഞ്ചിയില്‍ എന്നിവരെ ഐകകണ്ഠേന തെരഞ്ഞെടുത്തു. രണ്ടുവര്‍ഷത്തെ സേവനത്തിനുശേഷം സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ശ്രീ. റോയി നെടുംചിറ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ശ്രീ. മഹേഷ് കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ശ്രീ. സാബു തറത്തട്ടേല്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്ഥാപക അംഗങ്ങളായ ശ്രീ. പീറ്റര്‍ കുളങ്ങര, ശ്രീ. സതീശ് നായര്‍, ശ്രീ. വര്‍ഗീസ് പാലമലയില്‍, ശ്രീമതി വിജി നായര്‍, ശ്രീ. ജോണ്‍ പാട്ടപ്പതി തുടങ്ങിയവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാനായി ശ്രീ.സ്റ്റീഫന്‍ കിഴക്കേക്കുറ്റും, ചെയര്‍മാനായി ശ്രീ. റോയി നെടുംചിറയും നിയമിതരായി. ശ്രീ. പോള്‍സണ്‍ കുളങ്ങര ഏവര്‍ക്കും നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ യോഗം അവസാനിച്ചു.

BINU KAITHAKATHOTTIYIL-PRESIDENT
MAHESH KRISHNAN-VICE PRESIDENT
TAJU KANDARAPALLIL-GENERAL SECRETARY
NITHIN S NAIR-JOINT SECRETARY
MANOJ VANCHIYIL-TREASURER
ROY NEDUMCHIRA-CHAIRMAN
STEPHEN KIZHAKKEKUTTU-TRUSTEE BOARD CHAIMAN

