PRAVASI

ഡാളസ് ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം .ബൈജു ആലപ്പാട്ട് പ്രസിഡന്റ്

Blog Image

ഡാളസ് : ക്നാനായ കാത്തലിക്  അസോസിയേഷൻ ഓഫ് ഡാളസ് ഫോർട്ട് വർത്തിൻറെ (KCADFW) 2025-26 പ്രവർത്തന വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ  തെരെഞ്ഞെടുത്തു . KCADFW പ്രസിഡന്റായി ബൈജു പുന്നൂസ് ആലപ്പാട്ടും വൈസ് പ്രസിഡന്റ് ആയി ജോബി പഴുക്കായിലും  സെക്രട്ടറിയായി   ബിനോയി പുത്തൻമഠത്തിലും ജോയിൻറ് സെക്രട്ടറിയായി അജീഷ് മുളവിനാലും  ട്രെഷറർ ഷോൺ ഏലൂരും നിയമിതരായി.

കെ.സി.സി.എൻ.എ. നാഷണൽ കൗൺസിലിലേക്കു KCADFW -വിന്റെ പ്രതിനിധികളായി  9 അംഗങ്ങളെയും തിരഞ്ഞെടുത്തു.സിൽവെസ്റ്റെർ കൊടുന്നിനാം കുന്നേൽ ,ഡോ .സ്റ്റീഫൻ പോട്ടൂർ ,സേവ്യർ ചിറയിൽ, ലൂസി തറയിൽ ,ബിബിൻ  വില്ലൂത്തറ ,ജിജി കുന്നശ്ശേരിൽ ,സുജിത് വിശാഖംതറ ,തങ്കച്ചൻ കിഴക്കേപ്പുറത്ത് , കെവിൻ പല്ലാട്ടുമഠം എന്നിവരാണ് നാഷണൽ കൗൺസിൽ അംഗങ്ങൾ .

ഐ ടി രംഗത്തെ സീനിയർ  പ്രൊഫഷണൽ ആയ ബൈജു ആലപ്പാട്ട്‌  ഡാളസ് ക്നാനായ കമ്മ്യൂണിറ്റിയിൽ  വിവിധങ്ങളായ കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട് . നിലവിൽ കെ.സി.സി.എൻ.എ. യുടെ   പബ്ലിക് റിലേഷൻ ഓഫീസറായി (PRO) പ്രവൃത്തിച്ചുവരുന്നു.

കഴിഞ്ഞ  രണ്ടുമാസമായി നീണ്ടു നിന്ന ഇലക്ഷൻ  പ്രോസസ്സിനു   KCADFW മുൻ പ്രിസിഡന്റ് ജിജു കൊളങ്ങയിൽ   നേതൃത്വം നൽകി . മുൻ പ്രിസിഡണ്ടുമാരായ, സുജിത് ചേന്നങ്ങാട്ട് ,ഡെന്നീസ് നടക്കുഴക്കൽ  എന്നിവരാണ് മറ്റു ഇലക്ഷൻ ബോർഡ്‌  അംഗംങ്ങൾ .

നോർത്ത് ടെക്സസിലെ ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന 500 -ൽ പരം  ക്നാനായ കത്തോ ലിക്ക കുടുംബങ്ങളുടെ കൂട്ടായമായായ KCADFW എന്ന സംഘടന1992 -ൽ  ആണ് സ്ഥാപിതമായത് .

ശ്രീ ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഡിസംബർ 31-നു KCADFW പുതുവത്സരാഘോഷത്തിൽ സത്യപ്രതിജ്ഞ ചെയ്യും.

Baiju Alappattu -President

Joby Pazhukayil -Vice President

Binoy Puthenmadathil - Secretary

Ajeesh Mulavinal Joint Secretary

Shawn Aloor - Treasurer

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.