PRAVASI

2026 ഫാമിലി & യൂത്ത് കോൺഫറൻസിനു പുതിയ നേതൃ നിര പ്രഖ്യാപിച്ചു

Blog Image

ന്യൂയോർക്ക്: 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയ ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ നടക്കാനിരിക്കുന്ന ഫാമിലി & യൂത്ത് കോൺഫറൻസിനായി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം  പുതുതായി നിയമിച്ച നേതൃത്വ സംഘത്തെ പ്രഖ്യാപിച്ചു.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  മെത്രാപ്പോലീത്ത സക്കറിയ മാർ നിക്കളാവോസ്, കോൺഫറൻസിന്റെ ലീഡർഷിപ്പ് ടീമിലേക്ക് താഴെപ്പറയുന്നവരെയും നിയമിച്ചു:
• ഫാ. അലക്സ് കെ. ജോയ്, കോൺഫറൻസ് കോർഡിനേറ്റർ (വികാരി, സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച്, ആൽബനി, ന്യൂയോർക്ക്)
• ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (സെയിന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, ബ്രോങ്ക്സ്, ന്യൂയോർക്ക്)
• ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ ( സെയിന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, ജാക്‌സൺ ഹൈറ്റ്സ്, ന്യൂയോർക്ക്)
• ഡോ. റെബേക്ക പോത്തൻ, സുവനീർ എഡിറ്റർ (സെയിന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, സഫേൺ, ന്യൂയോർക്ക്)
• ആശ ജോർജ്, ജോയിന്റ് സെക്രട്ടറി (സെയിന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്, മിഡ്‌ലാൻഡ് പാർക്ക്, ന്യൂജേഴ്‌സി)
• റിംഗിൾ ബിജു, ജോയിന്റ് ട്രഷറർ (സെയിന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, ലിൻഡൻ, ന്യൂജേഴ്‌സി)
സമ്മേളനത്തിന്റെ സുഗമമായ ആസൂത്രണത്തിനും നിർവ്വഹണത്തിനും പിന്തുണ നൽകുന്നതിനായി നിരവധി ഉപസമിതികളും രൂപീകരിക്കുന്നുണ്ട്.
2026 ഫാമിലി & യൂത്ത് കോൺഫറൻസ് ജൂലൈ 15 ബുധനാഴ്ച മുതൽ ജൂലൈ 18 ശനിയാഴ്ച വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ നടക്കും. "കൃപയുടെ പാത്രങ്ങൾ" എന്ന കോൺഫറൻസ് തീം 2 തിമോത്തി 2:20–22 അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാന പ്രഭാഷകർ:
• ഡോ. തോമസ് മാർ അത്താനാസിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത
• ഹൈറോമോങ്ക് വാസിലിയോസ്, സെയിന്റ് ഡയനീഷ്യസ് മൊണാസ്ട്രി 
• ഫാ. ഡോ. എബി ജോർജ്, ലോങ്ങ്  ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി 
•  ലിജിൻ തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
• ഫാ. അലക്സ് ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
• ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
• ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

Alex Joy Achen - Coordinator

Jaison Thomas - FYC Secretary

Asha George - Jt. Secretary

John Thamaravelil - FYC Treasurer

Ringle Biju - Jt. Treasurer

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.