സ്ലൈഗോ (അയർലൻഡ്): സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്സിംഗ് സ്റ്റാഫായിരുന്ന നെസിൻ തോമസ് (നെല്ലിക്കുന്ന്, കേരളം) അയർലൻഡിൽ നിര്യാതയായി.
ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ തോമസ് - ശോഭ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. സെന്റ് സ്റ്റീഫൻ യൂണിറ്റ് പ്രസിഡന്റും മരണ ഫണ്ട് പ്രസിഡന്റുമാണ് പിതാവ് തോമസ്.
ഭർത്താവ്: ആൽബിൻ സ്രാറ്റൽ.
മക്കൾ: നഥാൻ സ്രാറ്റൽ, തോമസ് (ടോമി) സ്രാറ്റൽ.
സഹോദരങ്ങൾ: സെറിൻ (ബെബിൽ), ഏഞ്ചൽ.
സംസ്കാര ശുശ്രൂഷകൾ:
അന്തിമോപചാരം അർപ്പിക്കാൻ ഞായറാഴ്ച (മാർച്ച് 15) ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെ സ്ലൈഗോ കാർട്രോൺ ക്രോസിലുള്ള ഷോൺ ഫീലിസ് ഫ്യൂണറൽ ഹോമിൽ (Seán Feehily’s Funeral Home) സൗകര്യമുണ്ടായിരിക്കും.
തുടർന്ന് മാർച്ച് 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7:30) ബാലിസോഡെയറിലെ സെന്റ് ബ്രിജിഡ്സ് പള്ളിയിൽ (Saint Brigid’s Church, Corhownagh) വച്ച് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് സെന്റ് ബ്രിജിഡ്സ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
തത്സമയ സംപ്രേക്ഷണം (Livestream):
സംസ്കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്ക് വഴി തത്സമയം കാണാവുന്നതാണ്:
https://youtube.com/live/0BhdyVRvrbo



