PRAVASI

നേഹ ബോറ-വീട്ടിലെ രാഷ്ട്രീയത്തിൽ നിന്ന് സ്വന്തം രാഷ്ട്രീയത്തിലേക്ക് നടന്നൊരു യാത്ര.

Blog Image

അച്ഛൻ മുൻ സൈനികൻ. വീട്ടിൽ ബിജെപി രാഷ്ട്രീയം.പക്ഷേ മകൾ ഇന്ന് ഐസയുടെ ദേശീയ അധ്യക്ഷ!

ഇത് ഒരു രാഷ്ട്രീയ നേതാവിന്റെ മാത്രം കഥയല്ല.സ്വന്തം വീട്ടിലെ രാഷ്ട്രീയ വിശ്വാസങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു വഴി തിരഞ്ഞെടുത്ത ഒരു പെൺകുട്ടിയുടെ കഥയാണ്. ഉത്തരാഖണ്ഡിലെ ഖതീമയിൽ ഒരു ഫൗജി കുടുംബത്തിണ് നേഹ ബോറ ജനിച്ചത്.

വീട്ടിലെ രാഷ്ട്രീയ ചിന്തകൾ ബിജെപിയോട് ചേർന്നുനിന്നിരുന്നു.പക്ഷേ നേഹ വളർന്നപ്പോൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി...

പർവതങ്ങളിലെ ബാല്യവും, സിലിഗുരിയിലെ ജീവിതവും, സ്കൂൾ കാലത്ത് വായിച്ച നെരൂദയുടെയും അരുന്ധതി റോയിയുടെയും പുസ്തകങ്ങളും അവളുടെ ചിന്തകളെ പതിയെ മാറ്റി.ഡൽഹി സർവകലാശാലയിൽ ബിരുദം.അംബേദ്കർ സർവകലാശാലയിൽ മാസ്റ്റേഴ്സ്.

ജെഎൻയുവിൽ Theatre and Performance വിഷയത്തിൽ പി.എച്ച്.ഡി.പഠനം മുന്നോട്ട് പോകുമ്പോൾ, ക്ലാസ് മുറിയിലെ ചർച്ചകൾ പതിയെ തെരുവിലെ പോരാട്ടങ്ങളായി മാറി.2026.പരീക്ഷാ ക്രമക്കേടുകൾക്കും നീറ്റ് പേപ്പർ ചോർച്ചയ്ക്കുമെതിരെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധം.സോണാം വാങ്ചുക്കിനൊപ്പം 23 ദിവസത്തെ നിരാഹാര സമരം.രാജ്യം ശ്രദ്ധിച്ച ഒരു വിദ്യാർത്ഥി നേതാവായി നേഹ മാറി.

പക്ഷേ നേഹയുടെ കഥയിലെ ഏറ്റവും വികാരനിർഭരമായ ഭാഗം മറ്റൊന്നാണ്.

അവളുടെ സ്വന്തം അമ്മ.മകളുടെ രാഷ്ട്രീയ നിലപാടുകളോട് തുടക്കത്തിൽ അമ്മയ്ക്ക് ശക്തമായ എതിർപ്പായിരുന്നു.

ശാസനയും ഉപദേശവും...എന്നാൽ സമരത്തിന്റെ 22-ാം ദിവസം അമ്മ ജന്തർ മന്തറിലെത്തി.

അവിടെ കണ്ട കാഴ്ചകൾ അവരെ മാറ്റി.പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ.ലാത്തിച്ചാർജ്.പരിക്കേറ്റ യുവാക്കൾ.

മകളടക്കം ഒരു തലമുറ തെരുവിൽ ഉയർത്തുന്ന ചോദ്യങ്ങൾ.അമ്മയുടെ നിലപാട് മാറി.പിന്നീട് ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ മകളെ അമ്മ തന്നെ അഭിനന്ദിച്ചു.ചിലപ്പോൾ ഒരു തലമുറ മാറുന്നത് വലിയ പ്രസംഗങ്ങളിലൂടെയല്ല...ഒരു അമ്മ മകളുടെ പോരാട്ടം നേരിട്ട് കാണുന്ന ഒരു നിമിഷത്തിലൂടെയായിരിക്കും.വീട്ടിൽ കിട്ടിയ രാഷ്ട്രീയ പാരമ്പര്യം അതേപടി സ്വീകരിക്കാതെ,“എനിക്ക് എന്താണ് ശരിയെന്ന് തോന്നുന്നത്?”

എന്ന് സ്വയം ചോദിച്ച് സ്വന്തം വഴി തിരഞ്ഞെടുത്ത തലമുറയുടെ പ്രതിനിധിയാണ് നേഹ ബോറ.

ഇഷ്ടപ്പെടാം. വിമർശിക്കാം. വിയോജിക്കാം.പക്ഷേ ഒരു കാര്യം നിഷേധിക്കാനാവില്ല—

സ്വന്തം വിശ്വാസം തിരഞ്ഞെടുക്കാനുള്ള അവകാശത്തിനായി നിൽക്കുന്ന ഒരു തലമുറയുടെ കഥയാണിത്.

 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.