നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികരായ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്. അപകടസമയത്ത് കാറോടിച്ച മുഖ്യപ്രതി സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ് അപേക്ഷ നൽകി. സാമ്പത്തികശേഷിയുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഞായറാഴ്ച (ഒക്ടോബർ 11) പുലർച്ചെ നടന്ന അപകടത്തിൽ ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം, കൽപ്പറ്റ സ്വദേശിനി ദേവിക, മണ്ണാർക്കാട് സ്വദേശിനി ഗോപിക എന്നിവരാണ് മരിച്ചത്. മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊച്ചിയിലെയും നെടുമ്പാശ്ശേരിയിലെയും വിവിധ ബാറുകളിൽ നിന്നും മദ്യപിച്ച ശേഷമാണ് പ്രതികൾ കാറുമായി എത്തിയത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാതിരുന്നതിനും പ്രോത്സാഹിപ്പിച്ചതിനും സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന നിനവ്, അമീൻ, ജോയൽ എന്നിവർക്കീരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നാല് പ്രതികളും നിലവിൽ അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
എന്നാൽ, പ്രതികളെ രക്ഷിക്കാൻ ശക്തമായ ഗൂഢനീക്കം നടക്കുന്നുണ്ടെന്നാരോപിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ രംഗത്തെത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹത്തിലെ തുന്നലഴിച്ച് രക്തസാമ്പിൾ ശേഖരിച്ചതും മൃതദേഹം വിട്ടുനൽകാൻ മണിക്കൂറുകളോളം വൈകിച്ചതും വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയെന്ന് ഗോപികയുടെ കുടുംബം ആരോപിച്ചു. പ്രതിഭാഗം പണം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് കുടുംബങ്ങളും ചേർന്ന് മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നൽകുമെന്നും ഇയ്യാസിന്റെ കുടുംബം വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയതോടൊപ്പം, പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയെന്ന പരാതിയിൽ മൂന്ന് ബാറുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വാഹനത്തിന്റെ ഇവന്റ് ഡേറ്റാ റെക്കോഡർ പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.