PRAVASI

നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി

Blog Image

റാന്നി: സൗദി നവോദയ അംഗമായിരിക്കെ ഹൃദയസ്തംഭനം മൂലം അന്തരിച്ച റാന്നി മണ്ണടിശാല കുമ്പനാട്ട് വീട്ടിൽ ശശാങ്കൻ നാരായണന്റെ കുടുംബത്തിനുള്ള നവോദയുടെകുടുംബ സഹായ ഫണ്ട് കൈമാറി. ശശാങ്കന്റെ മാതാവ് ദേവയാനിക്ക്  മുൻ എം.എൽ.എ രാജു ഏബ്രഹാം  കൈമാറി.
കഴിഞ്ഞ നവംബർ 28-നായിരുന്നു ശശാങ്കൻ നാരായണൻ അന്തരിച്ചത്. പ്രവാസലോകത്ത് നവോദയയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനുണ്ടാക്കിയ വലിയ ആഘാതത്തിൽ താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ ധനസഹായം നൽകിയത്.
ചടങ്ങിൽ പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ജോർജ്ജ് വർഗ്ഗീസ്, പ്രവാസി സംഘം റാന്നി ഏരിയ ജോയിന്റ് സെക്രട്ടറി അജിത്ത് അത്തിക്കയം, സജിമോൻ എന്നിവരും സി.പി.എം നേതാക്കളായ മിഥുൻ, സജി കൊട്ടാരം, ജോൺസൻ തുടങ്ങിയവരും സംബന്ധിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.