ചിക്കാഗോ: അഗസ്റ്റീനിയന്‍ സഭയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കാര്‍ഡിനല്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്ത് ഇപ്പോഴത്തെ ലിയോ പതിനാലാമന്‍ പാപ്പാ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ്. മാര്‍പാപ്പയാകുന്നതിനു മുന്‍പ് പെറുവില്‍ മിഷനറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇല്ലിനോയിലെ ചിക്കാഗോയില്‍ ജനിച്ച മാര്‍പാപ്പയുടെ മാതാപിതാക്കള്‍ ഫ്രഞ്ച്-ഇറ്റാലിയന്‍ സ്പാനിഷ് വംശജരാണ്. നമ്മുടെ പുതിയ മാര്‍പാപ്പ കേരളം സന്ദര്‍ശിച്ചിട്ടുള്ളത് പ്രവാസികളായ നമ്മള്‍ക്ക് അഭിമാനിക്കാവുന്നതാണ്.
എസ്എംസിസി പേട്രണ്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്‍റെ പേരിലും എസ്എംസിസി ഡയറക്ടര്‍ ജോഷി അച്ചന്‍റെ പേരിലും നാഷണല്‍ എസ്എംസിസി അംഗങ്ങളുടെ പേരിലും ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ഹൃദയംനിറഞ്ഞ പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു.

