PRAVASI

അമേരിക്കയിലെ അർക്കാൻസയിൽ 'നന്മ'യുടെ (NANMA) ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ പ്രൗഢഗംഭീരമായി

Blog Image

ബെന്റോൺവിൽ: പ്രകൃതിരമണീയമായ അർക്കാൻസയിലെ ബെന്റോൺവില്ലെയിൽ മലയാളി കൂട്ടായ്മയായ 'നന്മ' (Northwest Arkansas Malayalee Association - NANMA) ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. 

ലോകപ്രശസ്ത വ്യാപാര ശൃംഖലകളായ വാൾമാർട്ട്, ജെ.ബി. ഹണ്ട്, ടൈസൺ എന്നിവയുടെ ആസ്ഥാനമായ ബെന്റോൺവില്ലെയിലെ ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന ഇരുന്നൂറ്റമ്പതോളം മലയാളി കുടുംബങ്ങൾ ഒത്തുചേർന്നാണ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയത്.

നാടിന്റെ നന്മയും മൂല്യങ്ങളും വരുംതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഈ കൂട്ടായ്മ, വിദേശമണ്ണിലും കേരളീയ തനിമ ചോരാതെ നടത്തിയ പരിപാടികൾ ശ്രദ്ധേയമായി.

കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ, ക്രിസ്മസ് കരോൾ, സ്നേഹവിരുന്ന് എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി.

സ്വന്തം നാടിനോടുള്ള സ്നേഹവും കരുതലും പങ്കുവെക്കാനും, പരസ്പരം കൈത്താങ്ങാകാനുമുള്ള ഒരു വേദിയായി നന്മയുടെ ഈ ഒത്തുചേരൽ മാറി. ബെന്റോൺവില്ലെയിലെ മലയാളികൾക്കിടയിലെ ഐക്യത്തിന്റെ വിളംബരമായിരുന്നു ഈ വർഷത്തെ ആഘോഷ പരിപാടികൾ.

ഓണാഘോഷപരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട 2025-26 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇപ്പോൾ സംഘടനയെ നയിക്കുന്നത്.സംഘടനാ നേതൃത്വം: അനൂപ് പ്രസന്ന (പ്രസിഡന്റ്), മീനു രംഗരാജ് (വൈസ് പ്രസിഡന്റ്), നീലേഷ് കൃഷ്ണൻ (സെക്രട്ടറി), സപ്ന രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), സഞ്ജിത് രാമകൃഷ്ണൻ (ട്രഷറർ), വത്സരാജ് ശിവശങ്കരൻ (ജോയിന്റ് ട്രഷറർ), ലിനീഷ് കുമാർ (പി.ആർ.ഒ), ചിദംബരം ശ്രീകുമാരൻ (ജോയിന്റ് പി.ആർ.ഒ), സുജിത് കുമാർ (യൂത്ത് കോർഡിനേറ്റർ), ബോസ് വർഗീസ് (സ്പോൺസർഷിപ്പ് ലീഡ്), ദിൻഷാ നായർ (സ്പോർട്സ് ആൻഡ് കൾച്ചറൽ ലീഡ്), സബ്ന ശൈലജ (സ്പോർട്സ് ആൻഡ് കൾച്ചറൽ ലീഡ്), അനീഷ വർമ്മ സുന്ദരൻ (സ്പോർട്സ് ആൻഡ് കൾച്ചറൽ ലീഡ്), അഞ്ജു ബാബു ലാൽ (സ്പോർട്സ് ആൻഡ് കൾച്ചറൽ ലീഡ്), പ്രമോദ് രവികുമാർ (സ്പോർട്സ് ആൻഡ് കൾച്ചറൽ ലീഡ്).

ലഹരിക്കടത്തുകേസ് പ്രതിയെ രക്ഷിക്കാൻ ആൻ്റണി രാജു തൊണ്ടിമുതൽ വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന് സ്ഥിരീകരിച്ചത് അടിവസ്ത്രത്തിൻ്റെ ഫൊറൻസിക് പരിശോധനയിൽ. തുന്നലിൻ്റെ സ്വഭാവം മുതൽ നൂലിൻ്റെ പഴക്കം വരെ സൂക്ഷമമായി പരിശോധിച്ച് ഫൊറൻസിക് വിദഗ്ധൻ പി.വിഷ്ണു പോറ്റി തയ്യാറാക്കിയ റിപ്പോർട്ട് കേസിലെ ആൻ്റണി രാജുവിൻ്റെ പങ്ക് അടിവരയിട്ടുറപ്പിക്കുന്നതാണ്. ജുഡീഷ്യറിയുടെ ഭാഗമായൊരു അഭിഭാഷകൻ കോടതിയോട് ചെയ്ത് ചതി എന്നതിനൊപ്പം കൌതുകവും ഉണർത്തുന്ന ആ റിപ്പോർട്ടിൻ്റെ വിശദാംശങ്ങളിലേക്കാണ് ഇന്ന്. പകർപ്പും കാണാം. 
കടുംനീല ബനിയൻ തുണിയിൽ തുന്നിയ മുഷിഞ്ഞ ജട്ടി എന്നാണ് മെറ്റിരീയൽ ഒബ്ജക്ട്, അഥവാ MO 2 എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തുവിനെ കേസിലുടനീളം പരാമർശിക്കുന്നത്. 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച നിലയിൽ ധരിച്ച് കാണപ്പെട്ട ഇത് അറസ്റ്റിൻ്റെ സമയത്ത് തന്നെ പ്രതിയിൽ നിന്നൂരി വാങ്ങി സീൽചെയ്ത് പരിശോധനക്ക് അയച്ചതാണ്. സാധാരണ നിലക്ക് ആരും തുന്നി പരുവപ്പെടുത്താൻ ഇടയില്ലാത്ത അടിവസ്ത്രത്തിലെ പ്രകടമായ വ്യത്യാസം ഫൊറൻസിക് വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നത് പ്രധാനമായും തുന്നലിൻ്റെ കാര്യത്തിലാണ്. 
1. രണ്ടുവശങ്ങളിലെയും അടിഭാഗത്തെയും തുന്നലുകളും, വസ്ത്രത്തിൻ്റെ മറ്റു ഭാഗത്തെ തുന്നലുകളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. അതായത് കാലുകൾ കയറേണ്ട രണ്ടുവശത്തുമാണ് ‘പരിഷ്കാരം’ നടത്തി ചെറുതാക്കിയിട്ടുളത് (“suggest tampering”; P.03, 2nd point)  
2. അടിഭാഗത്തെ തുന്നൽ, സാധാരണ പുറത്തേക്ക് കാണാവുന്ന തരത്തിലാകില്ല എന്നിരിക്കെ, ഇവിടെ അത് നൂലുകൾ പുറത്തേക്ക് വരുന്ന വിധത്തിലാണ്. 
3. ചെറുതാക്കാനായി വെട്ടിക്കളഞ്ഞ ഭാഗത്ത് ഉണ്ടായിരുന്ന സൈസും കാര്യങ്ങളും എഴുതിയ ഒരു ലേബൽ, മറ്റൊരു ഭാഗത്ത് തുന്നി കൂട്ടിച്ചേർത്തതായും കണ്ടെത്തി. (“suggest tampering”; P.03, 2nd point)  
4. നൂലിൻ്റെ നിറങ്ങളുടെ കാര്യത്തിൽ കണ്ട വ്യത്യാസം പുതിയതും പഴയതുമായ തുന്നലുകളെ സൂചിപ്പിക്കുന്നു 
മാത്രവുമല്ല അസ്വാഭികമെന്ന് കണ്ട തുന്നലുകളെല്ലാം പുതിയവ ആണെന്നും ഫൊറൻസിക് റിപ്പോർട്ട് പറയുന്നു (“could have been done recently”; P.03, 3nd point)  
ഇത്രയും കാര്യങ്ങൾ ഫൊറൻസിക് പരിശോധനയിൽ വ്യക്തമാകുന്ന സാഹചര്യത്തിൽ, ഈ തൊണ്ടിവസ്തു ആരൊക്കെ കൈകാര്യം ചെയ്തിരുന്നു എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. കോടതിയാണ് കസ്റ്റോഡിയൻ. ഇവിടെ നിന്ന് അന്യായമായി കൈക്കലാക്കി നാലുമാസത്തോളം കൈവശംവച്ചത് പ്രതിഭാഗം അഭിഭാഷകൻ ആൻ്റണി രാജുവാണ്. കോടതിയിലെ തൊണ്ടി റജിസ്റ്റർ ഇതിന് തെളിവായുണ്ട്. ഇവിടെയാണ് രാജുവിൻ്റെ കുരുക്ക് മുറുകുന്നത്. 
തിരുവനന്തപുരം ഫൊറൻസിക് ലാബ് 1996ൽ നൽകിയ ഈ റിപ്പോർട്ടും കയ്യിൽവച്ചാണ് 2002ൽ ഒരു തെളിവുമില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ പൊലീസ് ശ്രമിച്ചത് എന്നതാണ് വിചിത്രം. ആൻ്റണി രാജു എംഎൽഎ ആയിരുന്ന 1996 മുതൽ 2001 വരെ ഉദ്യോഗസ്ഥർക്ക് മേൽ ചെലുത്തിയ സ്വാധീനത്തിൻ്റെ ഫലമായിരുന്നു ആ നടപടിയെന്ന് ന്യായമായും അനുമാനിക്കാം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.