ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 30-ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്‍റിനിയല്‍ ആക്ടിവിറ്റി സെന്‍ററില്‍വെച്ച് (100. ട.ണലലെേി അ്ല, ജമൃസ ഞശറഴല കഘ 60068) നടത്തുന്നതാണെന്ന് പ്രസിഡണ്ട് വിജി നായര്‍ അറിയിച്ചു.
ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി മഹാബലി തമ്പുരാനെ എതിരേറ്റുകൊണ്ട് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കൂടാതെ വിവിധ കലാപരിപാടികള്‍, നൃത്തനൃത്യങ്ങള്‍, കേരളത്തനിമയുള്ള വിഭവസമൃദ്ധമായ സദ്യ എന്നിവയും ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണാഘോഷത്തില്‍ പങ്കുചേരുവാനും പ്രസിഡണ്ട് വിജി നായര്‍ (847-962-0749) സെക്രട്ടറി സുരേഷ് ബാലചന്ദ്രന്‍ (847-977-9988) ട്രഷറര്‍ അരവിന്ദ് പിള്ള (847-789-0519) എന്നിവരുമായി ബന്ധപ്പെടുക.


